വയനാട് കളക്ടറേറ്റിൽ നവകേരള സദസ്സിനെതിരെ ഭീഷണി കത്ത്. സി.പി.ഐ. എം.എൽ. എന്ന പേരിൽ നവ കേരള സദസ് നടത്താൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായിട്ടാണ് കത്ത് ലഭിച്ചത്. കത്ത് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. പോലീസ് അന്വേഷണം തുടങ്ങി.
ഇന്ന് രാവിലെ 11 മണിയോടെയാണ് രണ്ടുപേജ് ഉള്ള കത്ത് തപാൽ മാർഗം വയനാട് കളക്ടറേറ്റിലെത്തിയത് അതേസമയം കത്ത് ലഭിച്ചുവെന്ന് സ്ഥിരീകരിച്ചെങ്കിലും മാവോയിസ്റ്റുകളുടേതാണ് എന്ന കാര്യത്തിൽ പോലീസിൽ നിന്ന് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ആരെങ്കിലും കബളിപ്പിക്കാനായി കത്തയച്ചതാണോ എന്ന സംശയവും പോലീസിനുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൽപ്പറ്റ ,മാനന്തവാടി ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം. നവ കേരള സദസ് നടക്കുന്ന മൂന്നു കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കാൻ നേരത്തെ പോലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സദസ്സുകളിലെല്ലാം പ്രത്യേക സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലക്ക് പുറമെ നിന്നും കൂടുതൽ പൊലീസുകാരെയും വിവിധ സേനാംഗങ്ങളെയും വയനാട്ടിൽ നിയോഗിച്ചിട്ടുണ്ട്. കത്തിൻമേൽ ഇൻ്റലിജൻസ് അന്വേഷണവും നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ് പറഞ്ഞു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....