കൽപ്പറ്റ: വിദേശമദ്യവില്പനശാല പരിസരത്ത് ഇന്നലെ ഉച്ചയോടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ പുത്തൂർവയൽ സ്വദേശിയായ തെങ്ങുംതൊടി വീട്ടിൽ നിഷാദ് ബാബു (40) എന്നയാൾ മരണപ്പെട്ട സംഭവത്തിൽ പ്രതികളെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ ബൈപാസ് റോഡ്, കൈനിക്കൽ വീട്ടിൽ ചക്കര എന്ന കെ. സമീർ (37), മുട്ടിൽ കൊട്ടാരം വീട്ടിൽ മുഹമ്മദ് ഷരീഫ്(33) എന്നിവരെയാണ് കൽപ്പറ്റ ഇൻസ്പെക്ടർ എസ്.എച്ച്.ഒ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവശേഷം കര്‍ണ്ണാടകയിലേക്ക് കടന്നു കളയാന്‍ ശ്രമിച്ച സമീറിനെ കല്‍പ്പറ്റ ടൗണില്‍ വെച്ചും, ഷരീഫിനെ മുട്ടിലിൽ വെച്ചുമാണ് പോലീസ് അതി വിദഗ്ദമായി പിടികൂടിയത്. പോലീസ് സംഘത്തിൽ സബ് ഇൻസ്പെക്ടർ അനീഷ്, എ.എസ്.ഐമാരായ ജയകുമാർ, റഫീഖ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുള്ള മുബാറക്ക്, നൗഫൽ, ദിനേശ്, സിവിൽ പോലീസ് ഓഫീസർമാരായ ലിൻരാജ്, ജുനൈദ് എന്നിവരും ഉണ്ടായിരുന്നു.
കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...