നിഷാദ് ബാബുവിൻ്റെ കൊലപാതകം: രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.

കൽപ്പറ്റ: വിദേശമദ്യവില്പനശാല പരിസരത്ത് ഇന്നലെ ഉച്ചയോടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ പുത്തൂർവയൽ സ്വദേശിയായ തെങ്ങുംതൊടി വീട്ടിൽ നിഷാദ് ബാബു (40) എന്നയാൾ മരണപ്പെട്ട സംഭവത്തിൽ പ്രതികളെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ ബൈപാസ് റോഡ്, കൈനിക്കൽ വീട്ടിൽ ചക്കര എന്ന കെ. സമീർ (37), മുട്ടിൽ കൊട്ടാരം വീട്ടിൽ മുഹമ്മദ് ഷരീഫ്(33) എന്നിവരെയാണ് കൽപ്പറ്റ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവശേഷം കര്‍ണ്ണാടകയിലേക്ക് കടന്നു കളയാന്‍ ശ്രമിച്ച സമീറിനെ കല്‍പ്പറ്റ ടൗണില്‍‍ വെച്ചും, ഷരീഫിനെ മുട്ടിലിൽ വെച്ചുമാണ് പോലീസ് അതി വിദഗ്ദമായി പിടികൂടിയത്. പോലീസ് സംഘത്തിൽ സബ് ഇൻസ്‌പെക്ടർ അനീഷ്, എ.എസ്.ഐമാരായ ജയകുമാർ, റഫീഖ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുള്ള മുബാറക്ക്, നൗഫൽ, ദിനേശ്, സിവിൽ പോലീസ് ഓഫീസർമാരായ ലിൻരാജ്, ജുനൈദ് എന്നിവരും ഉണ്ടായിരുന്നു.
കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ചെറുവിമാനത്താവളം: മാനന്തവാടിയിൽ അനുയോജ്യ സ്ഥലമെന്ന് പ്രാഥമിക പഠനം
Next post കുളങ്ങരത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in