കൽപ്പറ്റയിലും ബിസിനസ് നെറ്റ് വർക്ക് ഇൻ്റർനാഷണൽ -ബി എൻ ഐ കൂട്ടായ്മ രൂപികരിച്ചു

കൽപ്പറ്റ: ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്‌ സംഘടനയായ ബി എൻ ഐ (ബിസിനസ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ ) കൽപ്പറ്റയിൽ നിലവിൽ വന്നു. 79 ഓളം രാജ്യങ്ങളിൽ 39 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന കൂട്ടായ്മയാണ് ബി എൻ ഐ. എക്സികുട്ടീവ് ഡയറക്റ്റേഴ്‌സ് ആയ ഡോ എ എം ഷെരീഫ് & ഷിജു ചെമ്പ്ര, ലോഞ്ച് ഡയറക്ടർ പി റഹിം എന്നിവർ കൂട്ടായ്മ നേതൃത്വം നൽകി. വയനാടിന്റെ ബിസിനസ് രംഗത്ത് ബി എൻ ഐ യുടെ ചുവടുവെയ്പ്പ് വൻ മുന്നേറ്റം സൃഷ്ടിക്കുമെന്ന് ഡോ എ എം ഷരീഫ് അഭിപ്രായപ്പെട്ടു.കൽപ്പറ്റയുടെ പ്രസിഡന്റ്‌ ആയി കെ വിനീതിനെയും, വൈസ് പ്രസിഡന്റ്‌ ജോജിമോൻ എം എ , സെക്രട്ടറി ഹരിലാൽ വി ആർ എന്നിവരെയും തിരഞ്ഞെടുത്തു. വൈത്തിരി വില്ലേജ് റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ 200 ഓളം വയനാട്ടിലെ സംരംഭകർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുഴഞ്ഞു വീണ യുവാവിന് സി.പി.ആർ. നൽകി ജീവൻ രക്ഷിച്ച് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ
Next post യൂത്ത് കോൺഗ്രസ് സ്നേഹ സമർപ്പണം പദ്ധതിക്ക് തുടക്കമായി
Close

Thank you for visiting Malayalanad.in