കുഴഞ്ഞു വീണ യുവാവിന് സി.പി.ആർ. നൽകി ജീവൻ രക്ഷിച്ച് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ. ബത്തേരി സ്വദേശി ഉബൈസിനെയാണ് ഇവർ രക്ഷിച്ചത്.
ബത്തേരി മിൻ്റ് മാളിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ദേശീയ ദുരന്തനിവാരണ അംഗങ്ങളായ സതീഷ് കുമാർ ,ഈശ്വരൻ, സുവിനീഷ് എന്നിവർ മിൻ്റ് മാളിൽ ഷോപ്പിംഗിനെത്തിയപ്പോഴാണ് ഉബൈസ് കുഴഞ്ഞ് വീഴുന്നത് ഇവർ കണ്ടത്. ഉടൻ സി.പി.ആർ. നൽകി തുടർന്ന് ആശുപത്രിയിലെത്തിച്ചു.പിന്നീട് സംഘം ഉബൈസിൻ്റെ വീടും സന്ദർശിച്ചു.