മേപ്പാടി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഹൃദ്രോഗ ചികിത്സാ വിഭാഗത്തിൽ റൊട്ടേഷണൽ അഥറെക്ടമി അഥവാ റോട്ടാബ്ലേഷൻ ചികിത്സാരീതി വിജയകരമായി നടപ്പിൽ വരുത്തി. ഹൃദയത്തിൽ കാത്സ്യം അടിഞ്ഞ് കൂടിയുണ്ടാകുന്ന ബ്ലോക്കുകൾക്കുള്ള ചികിത്സയായ റോട്ടാബ്ലേഷൻ വിജയകരമായി പൂർത്തീകരിച്ചതോടെ ഹൃദ്രോഗ ചികിത്സാ രംഗത്ത് ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും നിർണായകമായ വഴിത്തിരിവിന് കൂടി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് തുടക്കം കുറിചിരിക്കുകയാണ്. ഹൃദ്രോഗ ചികിത്സാ രംഗത്ത് വയനാട് ജില്ലയിൽ ആദ്യമായാണ് ഈ ചികിത്സാ രീതി അവലമ്പിക്കുന്നത്. ഹൃദയത്തിലുണ്ടാകുന്ന ബ്ലോക്കുകളിൽ ഏറ്റവും സങ്കീർണമായ ഒന്നാണ് കാത്സ്യം അടിഞ്ഞ് കൂടിയത് മൂലം സംഭവിക്കുന്ന ബ്ലോക്കുകൾ. ഇവ സാധാരണ ബ്ലോക്കുകൾ നീക്കം ചെയ്യുന്നത് പോലെ നീക്കം ചെയ്യാൻ ബുദ്ധിമുട്ടാണ്. എന്നാൽ റോട്ടാബ്ലേഷൻ സംവിധാനം യാഥാർഥ്യമായതോടെ ഈ പ്രശ്നങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. ഒരു ചെറിയ കറങ്ങുന്ന ഡ്രിൽ ഉപയോഗിച്ച് നടത്തുന്ന തെറാപ്പിയാണിത്. ഇത് അടഞ്ഞ ധമനികളെ തുറന്ന് അവിടെ സ്റ്റെന്റ് സ്ഥാപിച്ച് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം സാധാരണ നിലയിലാക്കുവാൻ സഹായിക്കുന്നു. വൃക്കരോഗബാധിതർ, പ്രായം കൂടിയവർ, പ്രമേഹമുള്ളവർ മുതലായവരിൽ കാൽസ്യം അടിയുന്നതിനുള്ള സാധ്യത കൂടുതലാണ്. വേഗത്തിൽ ചികിത്സ പൂർത്തീകരിക്കാൻ സാധിക്കുമെന്നതും, രക്തനഷ്ടം കുറവ് എന്നതും ഇതിന്റെ മറ്റ് സവിശേഷതകളാണ്. സാധാരണ ആഞ്ജിയോ പ്ലാസ്റ്റി ചെയ്യുന്ന പ്രോസീജ്യർ തന്നെയാണ് റോട്ടാബ്ലേഷനും വേണ്ടത്. ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഡോ. ചെറിയാൻ അക്കരപ്പറ്റി, ഡോ സന്തോഷ് നാരായണൻ, ഡോ അനസ് ബിൻ അസീസ് എന്നിവരാണ് ഹൃദയ സംബന്ധമായ പ്രോസീജ്യറുകൾക്ക് നേതൃത്വം നൽകി വരുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, മെഡിസെപ്പ് തുടങ്ങിയവയുടെ ആനുകൂല്യങ്ങൾ ഈ വിഭാഗത്തിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് 8111881129 ൽ വിളിക്കുക.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....