കൽപ്പറ്റ:
വയനാട്ടിൽ വൻ മൈക്രോ ഫിനാൻസ് തട്ടിപ്പ് : കോടികൾ തട്ടിയ പ്രതികൾ മുങ്ങി.. വായ്പ തിരിച്ചടക്കാനാകാതെ നൂറ് കണക്കിനാളുകൾ. പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലന്ന് ആക്ഷേപം. ഇരകളായവരിൽ ഗോത്ര വനിതകളും.
വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ സ്ത്രീകളെ ഉപയോഗിച്ച് വായ്പ എടുത്തും വലിയ തുക വായ്പ വാഗ്ദാനം ചെയ്ത് രജിസ്ട്രേഷൻ തുകയായി സമാഹരിച്ചുമാണ് വൻ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുള്ളത് .മീനങ്ങാടി കൃഷ്ണഗിരി സ്വദേശികളാണ് പരാതിക്കാർ’. സ്ത്രീകൾ ഉൾപ്പടെ പ്രതികളായ കേസിൽ മീനങ്ങാടി മടയിൽ വളപ്പിൽ ജംഷീർ എന്നയാളാണ് തങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതെന്ന് ഇരകളായ സ്ത്രീകൾ പറഞ്ഞു .മാതാവിന് ക്യാൻസർ ആണന്നും ചികിത്സക്ക് പണം ആവശ്യമാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ആദ്യം പണം തട്ടിയത്. തങ്ങളുടെ ആധാർ കാർഡും ഗ്രൂപ്പിൻ്റെ പേരും ഉപയോഗിച്ചാണ് പണം സമ്പാദിച്ചത്. കൂലിപ്പണിയെടുത്തും വീട്ടുവേല ചെയതും സമാഹരിക്കുന്ന പണം ഇപ്പോൾ തട്ടിപ്പു സംഘത്തിന് വേണ്ടി തിരിച്ചടക്കേണ്ട അവസ്ഥയിലാണന്ന് ഇവർ പറഞ്ഞു.
മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ മേധാവി മാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജില്ലാ പോലീസ് മേധാവി, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകി തങ്ങൾ നീതിക്കായി കാത്തിരിക്കുകയാണെന്ന് ഇരയായ സ്ത്രീകൾ പറഞ്ഞു. സമാന രീതിയിൽ ജില്ലയുടെ പല ഭാഗത്തും തട്ടിപ്പ് നടന്നിട്ടുണ്ട്.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....