കൽപ്പറ്റ: രാജ്യത്തെയും ജനതയേയും തകർക്കുന്ന സംഘപരിവാർ നേതൃത്വം കൊടുക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിരുദ്ധ ജനനാധിപത്യ കൺവൻഷൻ ആഗസ്റ്റ് 6ന് രണ്ട് മണിക്ക് കൽപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.
രാജ്യത്ത് വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ തീക്ഷണമായ രൂപത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ചരിത്രവും സംസ്കാരവും തിരസ്കരിക്കുകയോ തങ്ങളുടേതായ രീതിയിൽ വ്യാ ഖ്യാനിക്കുകയോ ചെയ്യുന്നു. മാനുഷികതയും ജനാധിപത്യവും തങ്ങളുടെ കാഴ്ചപാടുക ളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നു. വിദ്യാഭ്യാസം, നീതിന്യായ സംവിധാനങ്ങൾ, നിയമ നിമ്മാണവേദികൾ, സർക്കാർ ഉദ്യോഗസ്ഥ സംവിധാനങ്ങൾ എന്നിവയെ നിയന്ത്രണത്തി ലാക്കുന്നു. സൈനികവൽക്കരണം, വർഗ്ഗീയവൽക്കരണം, വർഗ്ഗീയ കലാപങ്ങൾ എന്നിവ വ്യാപിപ്പിക്കുന്നു. വിലക്കയറ്റവും കോർപ്പറേറ്റ് വൽക്കരണവും അനിയന്ത്രിതമായി തുടരു ന്നു. എല്ലാറ്റിനും മീതെ വ്യാജ പ്രചരണങ്ങൾകൊുള്ള മസ്തിഷ്ക പ്രക്ഷാളനം തുടർച്ച യായി നടത്തുന്നു. ജമ്മു കാശ്മീർ ജനതയുടെ അവകാശങ്ങൾ പിടിച്ചെടുക്കുന്നു. മണി പൂരിൽ ജനതയെ പരസ്പരം വംശീയ വർഗ്ഗീയ വിദ്വേഷം പടർത്തി കൊല്ലിക്കുന്നു. ജാതീയതയും ഉച്ഛനീചത്വങ്ങളും അനാചാരങ്ങളും സ്വാതന്ത്രാനന്തര ഇന്ത്യ ഏഴര പതിറ്റാ പിന്നിട്ടിട്ടും മാറ്റാൻ കഴിയാത്ത സർക്കാർ, ഇപ്പോൾ അതിനെ മുറുകെ പിടിക്കുന്ന അതിന്റെ വ്യക്താക്കളായ ഹിന്ദുത്വ ഫാസിസ്റ്റുകൾ ഏക സിവിൽ കോഡിനായി രംഗത്തി റങ്ങുന്നത് തങ്ങളുടെ കീഴ്പ്പെടുത്തൽ പദ്ധതിയുടെ ഭാഗമായിട്ടാണ്.
കൺവെൻഷൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. അഡ്വ.ടി.സിദ്ധിഖ് എം.എൽ.എ.,. മുൻ എം.എൽ.എ. സി.കെ ശശീന്ദ്രൻ പി.സി ഉണ്ണിച്ചെക്കൻ,വിജൻ ചെറുകര, കെ.ജെ ദേവസ്യ കെ. കെ.അഹമ്മദ്, കെ.കെ.ഹംസ,വി.പി.വർക്കി, മുഹമ്മദ് പഞ്ചാര, എം.സി.സെബാസ്റ്റ്യൻ, അഡ്വ.കെ. സുധാകരൻ, കുന്നേൽ കൃഷ്ണൻ, പി.സി.രാമൻകുട്ടി, സുലോചന രാമകൃഷ്ണൻ , എന്നിവർ പങ്കെടുത്ത് സംസാരിക്കും.
നിലവിലുള്ള ജനാധിപത്യ മതേതര കാഴ്ച പ്പാടുകൾ സംരക്ഷിക്കാനും ജനാധിപത്യ വീക്ഷണങ്ങൾ ആഴത്തിൽ വളർത്തുന്നതിനും ഫാസിസത്തെ ചെറുക്കുന്നതിനും എല്ലാ പുരോഗമന ജനാധിപത്യവാദികളും കൺവെൻഷനോട് സഹകരിക്കണമെന്നും പങ്കെടുക്കണമെന്നും ഫാസിസ്റ്റ് വിരുദ്ധ ജനകീയ സമിതി ഭാരവാഹികളായ ചെയർമാൻ എ.എൻ. സലീംകുമാർ, കൺവീനർ സാം പി.മാത്യു ,ബഷീർ ആനന്ദ് ജോൺ എന്നിവർ അഭ്യർത്ഥിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...