കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കും

കൽപ്പറ്റ : ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഏർപ്പെടുത്തിയ പെൻഷൻ പദ്ധതിക്കായി ധനസമാഹരണത്തിന് കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി വീണ്ടും ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17 നാണ് ബിരിയാണി ചലഞ്ച് നടത്തുകയെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 2022 ൽ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക ഉപയോഗിച്ച് 50 കുട്ടികൾക്ക് മാസംതോറും ആയിരം രൂപ തോതിൽ ധനസഹായം നൽകുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്.
150 ഓളം അപേക്ഷകരിൽ നിന്നുമാണ് 50 കുട്ടികളെ പദ്ധതിക്ക് വേണ്ടി തെരഞ്ഞെടുത്തത്. ബാക്കിയുള്ള കുട്ടികൾക്ക് കൂടി സഹായം എത്തിക്കുകയാണ് ലക്ഷ്യം. കൽപ്പറ്റ നഗരസഭയിലെയും സമീപത്തെ ഒൻപത് പഞ്ചായത്തുകളെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടത്തുന്നത്. കൽപ്പറ്റയിലെയും പരിസരപ്രദേശങ്ങളിലെയും നല്ലവരായ ആളുകളുടെ സഹകരണത്തോടെയാണ് കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നതെന്നും ഇവർ വ്യക്തമാക്കി.
കൽപ്പറ്റയിലെ സർക്കാർ – അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയെ ഉൾപ്പെടുത്തി കൊണ്ടാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. വാർത്ത സമ്മേളനത്തിൽ യു.കെ ആഷിബ് (പ്രസിഡൻറ് )ഇബ്രാഹിം തന്നാണി ( ജോയിൻ സെക്രട്ടറി),വി. സലീം ( വൈസ് പ്രസിഡൻറ്), സ്വാഗതസംഘം ചെയർമാൻ നാസർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post 1098 ന് പകരം ഇനി 112: വയനാട് ചൈല്‍ഡ് ലൈന്‍ ഇടപെട്ടത് 12,953 കേസുകളിൽ
Next post സല്യൂട്ട് ദ സൈലന്റ് സ്റ്റാർ: കെ.റ്റി. ഗോപിനാഥന് ജെ.സി.ഐയുടെ മാതൃകാ കർഷക പുരസ്‌കാരം
Close

Thank you for visiting Malayalanad.in