രാത്രി എത്ര വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്നുതന്നെ.. അനുമതി നൽകി കോട്ടയം ജില്ലാ കലക്ടർ

കോട്ടയം: രാത്രി എത്ര വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്നുതന്നെ നടത്തുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകി. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്നും പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് എത്തിക്കാനും 5 മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കാനുമാണ് നിലവിലെ തീരുമാനം.
നിലവിൽ വിലാപയാത്ര കോട്ടയം കോടിമതയിലാണ്. ഇന്നലെ രാവിലെ ഏഴോടെ തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച വിലാപയാത്ര 24 മണിക്കൂര്‍ പിന്നിട്ടു. വഴിയോരങ്ങളിലെല്ലാം വന്‍ ജനസാഗരമാണ് പ്രിയപ്പെട്ട ജനനായകനെ കാണാന്‍ തടിച്ചുകൂടിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് അന്ത്യയാത്ര നല്‍കാന്‍ മലയാള ചലച്ചിത്ര ലോകവും ഒരുങ്ങിയിരിക്കുകയാണ്. നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ളവര്‍ കോട്ടയം തിരുനക്കരയില്‍ എത്തി. തിരുനക്കര മൈതാനത്ത് രാഷ്ട്രീയ പ്രവര്‍ത്തകരും സാധാരണക്കാരുമായ പതിനായിരക്കണക്കിന് ആളുകളാണ് രാത്രിമുതല്‍ ഉമ്മന്‍ചാണ്ടിക്കായി കാത്തിരിക്കുന്നത്. ദൂരെടങ്ങളിൽ നിന്ന് വന്ന പലരും മണിക്കൂറുകൾ തിരുനക്കര മൈതാനിയിൽ കാത്ത് നിന്നു. വിലാപയാത്ര എത്താൻ വൈകിയതോടെ ചങ്ങനാശ്ശേരിയിലും മറ്റും പോയി ആണ് ഭൗതിക ശരീരം ഒരു നോക്കു കണ്ടതും ആദരാഞ്ജലികൾ അർപ്പിച്ചതും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള യൂത്ത് ഫ്രണ്ട് (ജോസഫ്) അനുശോചിച്ചു
Next post കർണ്ണാടകയിൽ ഇഞ്ചി മോഷണം ധവ്യാപകമായി : കൃഷി വഴിമുട്ടി കർണ്ണാടകയിലെ മലയാളി കർഷകർ
Close

Thank you for visiting Malayalanad.in