മിന്നുമണിക്ക് 21-ന് കൽപ്പറ്റയിൽ സ്വീകരണം.

രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കളിച്ച ആദ്യ മലയാളിയും വയനാട്ടുകാരിയുമായ കുമാരി മിന്നുമണിക്ക്
സ്പോർട്സ് കൗൺസിലും ക്രിക്കറ്റ് അസോസിയേഷനും ജില്ലാ
ഭരണകൂടവും സ്വീകരണം നൽകുന്നു.
21-ന് കൽപ്പറ്റയിലാണ് സ്വീകരണ മെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബംഗ്ലാദേശിനെതിരെ
നടന്ന
20-20 മത്സരത്തിലാണ് മിന്നുമണി രാജ്യത്തിനായി
കളിച്ചത്. കേരള ടീമിലെ സ്ഥിരാംഗവും വനിതാ ഐ.പി.എൽ ചാമ്പ്യൻഷിപ്പിൽ ഡൽഹി ക്യാപിറ്റൽസിനും കളിക്കുന്ന ഓൾ റൗണ്ടറാണ് മിന്നുമണി. ഐ.പി.എൽ. ടീമിൽ കളിക്കുന്ന ആദ്യ മലയാളി പെൺകുട്ടി കൂടിയാണ് മിന്നുമണി.
ജൂലൈ 21 ന് വൈകുന്നേരം 3 മണിക്ക് തുറന്ന വാഹനത്തിൽ കൽപ്പറ്റ കാനറാ ബാങ്ക് പരിസരത്തുനിന്നും പൗരാവലിയുടെ അകമ്പടിയോടെ ആരംഭിക്കുന്ന സ്വീകരണം പുതിയ ബസ്റ്റാന്റ് പരിസരത്ത് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
രാഷ്ട്രീയ
സ്വീകരണ പരിപാടിയിൽ സംഘാടകർക്ക് പുറമെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ,കായിക സംഘടനാ ഭാരവാഹികൾ, യുവജന പ്രസ്ഥാനത്തിന്റെ നേതാക്കൾ, എൻ.സി.സി. എസ്.പി.സി കേഡറ്റുകൾ, സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്. സ്വീകരണം വിജയിപ്പിക്കുന്നതിന് ജനങ്ങളുടെ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു,
ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസർ മച്ചാൻ , സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലിം കടവൻ,
സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ.ടി ഷൺമുഖൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ധനകോടി ചിട്ടി തട്ടിപ്പ് കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു: പ്രതികളുടെ സ്വത്തുക്കൾ കണ്ടു കെട്ടാൻ നടപടി തുടങ്ങി.
Next post ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള യൂത്ത് ഫ്രണ്ട് (ജോസഫ്) അനുശോചിച്ചു
Close

Thank you for visiting Malayalanad.in