
റൈഫിൾ അസോസിയേഷൻ വയനാട് ജില്ലാതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് 19-ന് കോഴിക്കോട്.
കേരള സ്റ്റേറ്റ് റൈഫിൾ അസ്സോസിയേഷനിൽ (KSRA) അഫിലിയേറ്റ് ചെയ്തിട്ടുള്ള ജില്ലാതല റൈഫിൾ അസ്സോസിയേഷൻ നിലവിൽ വയനാട് ജില്ലയിൽ ഇല്ലാത്തതിനാൽ ഈ വർഷത്തെ സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൻറെ ഭാഗമായി നടത്തേണ്ട വയനാട് ജില്ലാതല ഷൂട്ടിംഗ് മത്സരം, സംസ്ഥാന റൈഫിൾ അസ്സോസിയേഷൻ നേരിട്ടേറ്റെടുത്തു നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. . വയനാട് ജില്ലയിലെ ഷൂട്ടേഴ്സിനായുള്ള ജില്ലാതല മത്സരം ജൂലൈ മാസം 19-ാം തീയതി ബുധനാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ റൈഫിൾ അസ്സോസിയേഷൻ്റെ തൊണ്ടയാടുള്ള ഷൂട്ടിംഗ് റേഞ്ചിൽ നടത്തുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഷൂട്ടേഴ്സ് നേരിട്ട് റേഞ്ചിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. മത്സരത്തിൽ പങ്കെടുക്കുവാൻ നേരിട്ട് എത്തിച്ചേരുകയോ അല്ലെങ്കിൽ കെ.എസ്.ആർ.എ. സെക്രട്ടറി പ്രൊഫ. വി സി ജെയിംസിനെയോ (PH: 9447357503) അറിയിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
More Stories
തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഹവിൽദാർ വെടിയേറ്റ് മരിച്ചു
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
ഊഞ്ഞാലിൽ കഴുത്ത്കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു .
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു: വാട്ടർ പ്യൂരിഫയറും സ്കൂൾ ബാഗുകളും വിതരണം ചെയ്തു.
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
ബ്ലോക്ക് ചെയിൻ രംഗത്തെ പ്രമുഖരായ സർക്കിളുമായി കൈകോർത്ത് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...
അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം: കെ.പി.എസ്.ടി.എ
കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതി...