‘ടൂറിസം മേഖലയിൽ കൂടുതൽ പദ്ധതികൾ ഉണ്ടാവണമെന്ന് സ്പ്ലാഷ് സമാപനയോഗം

.
കൽപ്പറ്റ: കാർഷിക മേഖല കഴിഞ്ഞാൽ വയനാടിൻ്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിൽ ഒന്നായി ടൂറിസം മേഖല വളർന്നുവെന്ന് ജനപ്രതിനിധികൾ.
കൂടുതൽ പദ്ധതികൾ വയനാടിൻ്റെ ടൂറിസം മേഖലക്കായി ഉണ്ടാകണമെന്നാണ് സമാപന യോഗത്തിൽ അഭിപ്രായം ഉയർന്നത്.
ജൂലൈ അഞ്ച് മുതൽ 15 വരെ നടന്ന മഴ മഹോത്സവത്തിൽ ചീഫ് സെക്രട്ടറി മുതൽ താഴെ തട്ടിലുള്ള ജനപ്രതിനിധികൾ വരെ വിവിധ പരിപാടികളിൽ സംബന്ധിച്ച് സംസാരിച്ചത് വയനാടിൻ്റെ പ്രധാന വരുമാന മാർഗ്ഗമായ ടൂറിസം മേഖലക്ക് പരിസ്ഥിതിക്കിണങ്ങിയതും സുസ്ഥിരമായതുമായ പുതിയ പദ്ധതികൾ വേണമെന്നാണ്. കാർഷിക മേഖലക്കും കർഷക തൊഴിലാളികൾക്കും കൂടി സ്ഥിര വരുമാനം ലഭിക്കത്തക്ക രീതിയിൽ എല്ലാവർക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ പദ്ധതി ആവിഷ്കരിക്കണമെന്നാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് സംഷാദ് മരക്കാറും അധ്യക്ഷത വഹിച്ച കൽപ്പറ്റ നഗരസഭാ ചെയർമാൻ കെയംതൊടി മുജീബും മുഖ്യ പ്രഭാഷണം നടത്തിയ കേരള ബാങ്ക് ഡയറക്ടർ പി.ഗഗാറിനും പറഞ്ഞത് .
കേരളത്തിൽ അതിവേഗമുള്ള ടൂറിസം വളർച്ചക്ക് സാധ്യതയുള്ള ജില്ലയാണ് വയനാടെന്നും ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും വിവിധ പരിപാടികളിൽ പങ്കെടുത്ത ചീഫ് സെക്രട്ടറി ഡോ.വി.വേണു, ജില്ലാ കലക്ടർ ഡോ.രേണു രാജ് ,അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ എന്നിവരും അഭിപ്രായപ്പെട്ടു.
കൽപ്പറ്റ പുളിയാർ മല കൃഷ്ണ ഗൗഡർ ഹാളിൽ നടന്ന സമാപനത്തോടനുബന്ധിച്ച് അനൂപ് ശങ്കറിൻ്റെ സംഗീത നിശയും ഒരുക്കിയിരുന്നു .
സമാപന യോഗത്തിൽ
വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡണ്ട് കെ.ആർ.വാഞ്ചീശ്വരൻ അധ്യക്ഷത വഹിച്ചു. വയനാട് ഡി.ടി.പി.സി.സെക്രട്ടറി കെ.അജീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി. വി. പ്രഭാത്, വയനാട് ടൂറിസം ഓർഗനൈസേഷൻ ഭാരവാഹികളായ സി.പി.ശൈലേഷ്, സി.സി.അഷ്റഫ് ,ബിജു തോമസ്, പി.എൻ.ബാബു, പി.അനൂപ്, ജോസ് കൈനടി, രാഗേഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ടൂറിസം മേഖലക്ക് ശക്തി പകർന്ന് സ്പ്ലാഷ് മഴ മഹോത്സത്തിന് വർണ്ണാഭമായ സമാപനം.
Next post മാനന്തവാടിയിൽ മിന്നുമണിക്കുള്ള പൗരസ്വീകരണം 22 ന്
Close

Thank you for visiting Malayalanad.in