കൽപ്പറ്റ: മഴ കനത്തതോടെ നടക്കാൻ പോലുമാകാതെ കൽപ്പറ്റ നഗരസഭയിലെ അമ്പിലേരി – നെടുങ്ങോട് റോഡ്.
നാട്ടുകാർ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി.
ഗതാഗത യോഗ്യമാക്കുക, കൗൺസിലർമാർ നീതി പാലിക്കുക, ദുരിത യാത്രയ്ക്ക് അറുതി വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനകീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി നഗരസഭയിലേക്ക് മാർച്ചും തുടർന്ന് മുമ്പിൽ ധർണ്ണയും നടത്തിയത്.
കൽപ്പറ്റ നഗരസഭയുടെ കീഴിലുള്ള അമ്പിലേരി – നെടുങ്ങോട് റോഡിലൂടെ കാൽനടപോലും ദുഷ്കരമാണ്. രണ്ട് കിലോമീറ്റർ പാതയിൽ കുഴികൾ മാത്രമാണ്. ശ്രദ്ധ അൽപ്പം തെറ്റിയാൽ ഗട്ടറിൽ വീഴുമെന്നുറപ്പ്. വാഹനയാത്രക്കാർക്ക് അപകടസാധ്യത ഏറെയാണ്. പ്രദേശത്തേക്ക് വിളിച്ചാൽ ഓട്ടോ പോലും വരാത്ത സ്ഥിതിവിശേഷമാണ്. സ്ഥിരമായി ഇതിലൂടെ യാത്ര ചെയ്യുന്ന പ്രദേശവാസികളുടെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കലുണ്ട്. നഗരസഭയുടെ 4, 12 വാർഡുകളിലൂടെയാണ് പാത കടന്നുപോകുന്നത്. നാന്നൂറിലധികം കുടുംബങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. വർഷങ്ങളായി റോഡ് നന്നാക്കാൻ നഗരസഭ തയ്യാറായിട്ടില്ല. കുഴികൾപോലും അടച്ചില്ല. പൊടി ശല്യവും രൂക്ഷമാണ്. അമ്പിലേരി ഇൻഡോർ സ്റ്റേഡിയത്തിലേക്കുള്ള പാത കൂടിയാണിത്. സ്കൂൾ ബസുകൾ അടക്കം പോകുന്ന റോഡാണിത്. പലതവണ നഗരസഭയിൽ ആവശ്യമുന്നയിച്ചെങ്കിലും മുഖം തിരിക്കുന്ന നിലപാടാണ്. റോഡ് നന്നാക്കാൻ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിയുമായി സമരക്കാർ ചർച്ച നടത്തി. രണ്ട് ദിവസത്തിനകം റോഡ് നന്നാക്കാമെന്ന് സെക്രട്ടറി സമര കാർക്ക് ഉറപ്പ് നൽകി.
കെ അശോക് കുമാർ, പി കെ അബു, എം കെ ഷിബു, . വി എം റഷീദ്, കെ വാസുദേവൻ എന്നിവർ സംസാരിച്ചു പ്രദേശവാസികൾ അടക്കം നിരവധി പേർ പ്രക്ഷോഭത്തിൽ പങ്കെടുത്തു.
സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ്...
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...