അവകാശ നിഷേധങ്ങൾക്കെതിരെ കേരള അറബിക് ഫെഡറേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സംസ്ഥാന വ്യാപകമായി കെ.എ.ടി.എഫ് നടത്തുന്ന സമരങ്ങളുടെ ഭാഗമായിരുന്നു വയനാട്ടിലും ധർണ്ണ.
കെ.ഇ.ആറിന് വിരുദ്ധമായി ഭാഷാധ്യാപക നിയമനം തടയുന്നത് അവസാനിപ്പിക്കുക, തസ്തിക നിർണ്ണയം പൂർത്തിയാക്കി പി.എസ്.സി. നിയമനം ത്വരിതപ്പെടുത്തുക.ഹയർ സെക്കണ്ടറി അറബി ഭാഷ പഠനത്തിലെ വിവാദ സർക്കുലർ പിൻവലിക്കുക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എല്ലാ ഡി.ഡി.ഇ ഓഫീസിന് മുന്നിലും ധർണ്ണ നടത്തിയത് . മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ധർണ്ണ ഉദ്ഘാടനം ചെയ്തു. . സംസ്ഥാന വൈസ് പ്രസിഡൻ്റ് എം .പി അബ്ദുസ്സലാം മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡണ്ട് ഇ.കെ. ശരീഫ് അധ്യക്ഷത വഹിച്ചു. പി.കെ ജാഫർ, മുഹമ്മദ് ഷെരീഫ്, ടി.പി സൽമാൻ, സുബൈർ ഗദ്ദാഫി, ജമീല.കെ.,നസ്രിൻ.ടി എന്നിവർ സംസാരിച്ചു.