ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൻ്റെ വൈദ്യുത സുരക്ഷ വാരാചരണത്തിന് തുടക്കമായി കൽപ്പറ്റ:

സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൻ്റെ വൈദ്യുത സുരക്ഷ വാരാചരണത്തിന് ജില്ലയിലും തുടക്കമായി. കൽപ്പറ്റയിലായിരുന്നു ജില്ലാ തല ഉദ്ഘാടനം. വൈദ്യുത സുരക്ഷ വിട്ടുവീഴ്ചയരുത്, വിവേകിയാകൂ എന്നതാണ് ഈ വർഷത്തെ വാരാചരണത്തിൻ്റെ പ്രമേയം.

പ്രതിവർഷം നാലായിരം പേർ വൈദ്യുത അപകടത്തിൽ രാജ്യത്ത് മരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ദേശീയ തലത്തിൽ വൈദ്യുത സുരക്ഷ വാരാചരണം നടത്തുന്നത്. കൃത്യമായ ബോധവൽക്കരണത്തിലൂടെ വൈദ്യുത അപകടങ്ങൾ കുറക്കാൻ സാധിച്ചിട്ടുണ്ട്. എങ്കിലും വയനാട്ടിൽ പോലും കഴിഞ്ഞ ഒരു വർഷം 14 അപകടങ്ങൾ ഉണ്ടാവുകയും എട്ട് പേർ മരിക്കുകയും ചെയ്തു നവെന്ന് ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.കെ.അനിൽകുമാർ പറഞ്ഞു.

വൈദ്യുത സുരക്ഷാ വാരാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റയിൽ ടി.സിദ്ദീഖ് എം.എൽ.എ. നിർവ്വഹിച്ചു. സുരക്ഷയുടെ കാര്യത്തിൽ ഇലക്ട്രീഷ്യൻമാർക്ക് മുഖ്യപങ്ക് ‘വഹിക്കാൻ കഴിയുമെന്ന് എം.എൽ.എ. പറഞ്ഞു.

ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.സുമേഷ് ക്ലാസ്സ് എടുത്തു. ചീഫ് സേഫ്റ്റി ഓഫീസർ മിനിമോൾ, എ.ഡി.എം.എൻ.ഐ.ഷാജു, കൽപ്പറ്റ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ കെ.അജിത, കെ.പി. അബൂബക്കർ , പി.ബി.സുലൈമാൻ, അബ്ദുൾ ലത്തീഫ് ,’ കെ.വി. റെനിൽ ,കെ.വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അന്തർ ദേശീയ സഹകരണ ദിനം: സഹകരണ സ്റ്റാമ്പ് പ്രകാശനം ചെയ്തു.
Next post വാഹനാപകടത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു
Close

Thank you for visiting Malayalanad.in