അന്തർ ദേശീയ സഹകരണ ദിനത്തിന്റെ ഭാഗമായി വയനാട് ജില്ലാ തല സഹകരണ സ്റ്റാമ്പ് പ്രകാശനം വൈത്തിരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സുഗതൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം വി വി ബേബി നിർവ്വഹിച്ചു. ചടങ്ങിൽ സുൽത്താൻ ബത്തേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വിവി രാജൻ, സഹകരണ ജോയിൻ്റ് ഡയറക്ടർ സജീർ, ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീവിദ്യ, സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ടർ ഹരീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.