മാനന്തവാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പിലാക്കാവ് ജെസിയിലെ പാലേട്ടിയിൽ അബൂബക്കർ (64) ആണ് മരിച്ചത്. മെയ് രണ്ടിന് പായോട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അബൂബക്കറിനെ ആഴ്ചകൾക്ക് മുമ്പ് വീട്ടിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ചയാണ് മരിച്ചത്. ഭാര്യ: ജമീല (ജെസി എസ്റ്റേറ്റ് തൊഴിലാളി). മക്കൾ: ആദില, ആദിൽ, ആരിസ്.