കൽപ്പറ്റ: പല ജില്ലകളിലും യെല്ലോ അലേർട്ട്: മഴക്കെടുതി നേരിടാൻ എൻ.ഡി.ആർ.എഫ്. സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. നാലാം ബറ്റാലിയനിലെ സംഘാംഗങ്ങൾ നാളെ വയനാട്ടിലെത്തും.
വയനാട്ടിൽ. കാലവർഷത്തിൽ മഴക്കെടുതികൾ ഉണ്ടായാൽ നേരിടാനായാണ് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടത്. യെല്ലോ അലേർട്ടിൻ്റെ പശ്ചാതലത്തിൽ തിരുവനന്തപുരത്ത് ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഡോ.രേണു രാജ് പങ്കെടുത്തു. എൻ.ഡി.ആർ.എഫ്. നാലാം ബറ്റാലിയനിൽപ്പെട്ട സേനാംഗങ്ങൾ നാളെയാണ് അരക്കോണത്ത് നിന്ന് എത്തുക. വയനാടിന് പുറമെ പത്തനംതിട്ട ,ആലപ്പുഴ, ഇടുക്കി, കോഴിക്കോട് തൃശൂർ, മലപ്പുറം ജില്ലകളിലേക്കും എൻ.ഡി.ആർ.എഫ്. സംഘമെത്തുന്നുണ്ട്. മീനങ്ങാടിയിലായിരിക്കും വയനാട്ടിലെ സംഘം ക്യാമ്പ് ചെയ്യുക. മഴക്കെടുതി ഉണ്ടായാൽ നേരിടാൻ എല്ലാ ഒരുക്കങ്ങളും ജില്ലാ ഭരണകൂടം നടത്തിയിട്ടുണ്ടെന്ന് എ.ഡി.എം., എൻ.ഐ. ഷാജു പറഞ്ഞു.
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (20/05/2026) തിരുവനന്തപുരം - കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്...