തെരഞ്ഞെടുപ്പിന് ബി ജെ പി സുസജ്ജം- മുഖ്താർ അബ്ബാസ് നഖ്‌വി

കൽപ്പറ്റ: തെരഞ്ഞെടുപ്പിന് ബിജെപി സുസജ്ജമെന്ന് മുതിർന്നബിജെപി നേതാവും മുൻ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്‌വി ഒരു ദിവസത്തെ സന്ദർശനത്തിനായി വയനാട്ടിലെത്തിയ അദ്ദേഹം കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കിൽ പാർട്ടി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ മാത്രമല്ല ഇന്ത്യയിലെവിടെയും തിരഞ്ഞെടുപ്പ് വന്നാൽ അത് നേരിടാൻ പാർട്ടി നേതൃത്വം സുസജ്ജമാണ്.നരേന്ദ്രമോദിജിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ 9 വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. ദൈ വത്തിൻറെ വരദാനമാണ് മോദി എന്ന് അദ്ദേഹം ഈ കാലഘട്ടത്തിൽ തെളിയിച്ചു കഴിഞ്ഞു. ഇന്ന് അദ്ദേഹം ലോക നേതാവാണ്. വ്യവസ്ഥാപിത ജനാധിപത്യ മാർഗത്തിലൂടെ ഉയർന്നുവന്ന വ്യക്തിത്വമാണ് നരേന്ദ്രമോദിയുടെത്. എന്നാൽ രാഹുൽ ഗാന്ധി അങ്ങനെയല്ല. അവസരത്തിലൂടെ ഉയർന്നുവന്ന നേതാവാണ് രാഹുൽ. അതാണ് മോദിയും രാഹുലും തമ്മിലുള്ള വ്യത്യാസം. ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന തത്വത്തിൽ ഊന്നി ഭാരതത്തെ അഴിമതി മുക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 9 വർഷം ജാതീയതിയും വർഗീയതയും ഭാരതത്തിൽ പഠിക്കു പുറത്താണ് . പ്രധാനമന്ത്രി ഗരീബ്ക ല്യാൺ യോജന വഴി 80 കോടി സാധാരണക്കാർക്ക് ഭക്ഷ്യധാന്യങ്ങൾ നൽകാനായി.12 കോടി വീടുകളിൽ പൈപ്പുകൾ വഴി ശുദ്ധജലം എത്തിച്ചു. പ്രധാനമന്ത്രി ആവാസ് യോജന വഴി മൂന്നു കോടി ജനങ്ങൾക്ക് വീട് നിർമ്മിച്ചു നൽകി. സ്വച്ച് ഭാരത് മിഷൻ വഴി 12 കോടി ശോചാലയങ്ങൾ നിർമ്മിച്ചു. പ്രധാനമന്ത്രി മുദ്ര വായ്പ വഴി 40 കോടി ആളുകൾക്ക് വായ്പ നൽകി കഴിഞ്ഞു. സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന 10 കോടി വനിതകൾക്ക് എൽപിജി കണക്ഷൻ നൽകിയിട്ടുണ്ട്. കോവിഡ് കാലത്ത് 220 കോടി ഡോസ് വാക്സിൻ നൽകി ഭാരതം ലോകത്തിനു മാതൃകയായി.ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 37 കോടി ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകാൻ കഴിഞ്ഞു.കിസാൻ സമ്മാന നിധി പ്രകാരം 11 കോടി കർഷകർക്ക് സാമ്പത്തിക സഹായം ലഭിച്ച തായും അദ്ദേഹം പറഞ്ഞു.ഗുസ്തിതാരങ്ങളുടെ സമരമായി ബന്ധപ്പെട്ട ചോദ്യത്തിന് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടതിനാൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമോ എന്ന് ചോദ്യത്തിന് തീർച്ചയായും അധികാരത്തിൽ എത്തുമെന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ജനാധിപത്യ മാർഗത്തിലൂടെ കോൺഗ്രസിനെ ഭാരതത്തിലെ ജനങ്ങൾ തൂത്തെറിഞ്ഞത് രാഹുൽ മറന്നു. വിദേശ രാജ്യങ്ങളിൽ അദ്ദേഹം ഇന്ത്യക്കെതിരെ പോർവിളിക്കുകയാണ്. നഖ്‌വി പറഞ്ഞു. ബിജെപി ജില്ലാ അധ്യക്ഷൻ കെ പി മധു ഉത്തരമേഖല പ്രസിഡണ്ട് ടി പി ജയചന്ദ്രൻ സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് കെ ശ്രീകാന്ത് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് കമ്പളക്കാട് ആരോഗ്യ ഹോസ്പിറ്റൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Next post ലൈഫ് ഭവന പദ്ധതി- കെ.എല്‍.ആര്‍, കെ.എല്‍.യു പ്രശ്‌നങ്ങള്‍ പരിഹരിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ
Close

Thank you for visiting Malayalanad.in