കല്‍പ്പറ്റ: വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചതി ഗോത്രജനതയുടെ സന്തോഷവും സങ്കടവും നിറഞ്ഞ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് സംവിധായകന് ശരത്ചന്ദ്രന് വയനാട്. വയനാട് പ്രസ്സ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ പ്രേക്ഷകരുടെ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുന്നതിലും, കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്കാരമായ ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായായി ‘ചതി’ തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ കരിന്തണ്ടനെന്ന ചരിത്രപുരുഷന്റെ റോളിലേക്ക് തന്നെ തിരഞ്ഞെടുത്തതിലും, അഭിനയിക്കാന്‍ സാധിച്ചും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് അഭിനേതാവ് അബുസലീമും പറഞ്ഞു. വയനാടിന്റെ പ്രകൃതി മനോഹാരിതയില്‍ ആക്ഷനും, സെന്റിമെന്റ്സിനും, പ്രണയത്തിനും പ്രാധാന്യം നല്കി മെയ് 12ന് പുറത്തിറങ്ങിയ ‘ചതി’ക്ക് പ്രേക്ഷകരുടെയും, നിരൂപകരുടെയും മികച്ച അഭിപ്രായമാണ് തീയേറ്ററില്‍ നിന്നും ലഭിക്കുന്നതെന്ന് സിനിമയുടെ ഭാഗമായ ധനേഷ് ദാമോദര്‍, എടക്കല്‍ മോഹനന്, സുബൈര്‍ വയനാട് എന്നിവരും പറഞ്ഞു. പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ പുരസ്കാരം കൂടി ലഭിച്ചതിന്റെയും, ഒപ്പം വിദേശരാജ്യങ്ങളില്‍ അടക്കമുള്ള അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണം ലഭിച്ചതിലും ഇരട്ടി സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകരെന്നും അവര്‍ പറഞ്ഞു. ഡബ്ല്യു എം മൂവീസിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ്ആണ് ‘ചതി’ നിര്‍മിച്ചിരിക്കുന്നത്. ജാഫര്‍ ഇടുക്കിയുടെയും, അബുസലിമിന്റെയും വ്യത്യസ്തമാര്‍ന്ന അഭിനയ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇവരെ കൂടാതെ സംവിധായകന് ലാല്‍ജോസ്, അഖില്‍ പ്രഭാകര്‍, ശ്രീകുമാര്‍ (മറിമായം), ശിവദാസ് മട്ടന്നൂര്‍, ഉണ്ണി രാജ്, ബാബു വള്ളിത്തോട്, അഖില നാഥ്, ലത ദാസ്, ഋതു മന്ത്ര, സായി കൃഷ്ണ, ശിശിര സെബാസ്റ്റ്യന്‍ എന്നിവര്‍ക്കൊപ്പം വയനാട്ടില്‍ നിന്നടക്കമുള്ള ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചതിക്ക് ശേഷം തെന്നിന്ത്യയിലെ പ്രഗത്ഭതാരങ്ങളും, അണിയറ പ്രവര്‍ത്തകരും ഒന്നിക്കുന്ന ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന പുതിയ ചിത്രത്തിന്റെ അവസാനഘട്ട പണിപ്പുരയിലാണ് സംവിധായകന് ശരത്ചന്ദ്രന് വയനാട്.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...