പി.എം കിസാന്‍; നടപടികള്‍ 31 നകം പൂര്‍ത്തീകരിക്കണം
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ മുടങ്ങിയ ആനുകൂല്യം തുടര്‍ന്നും ലഭികുന്നതിനായി ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിംഗ്, ഇ- കെ.വൈ.സി, ഭൂമി സംബന്ധമായ വിവരങ്ങള്‍ എന്നിവ മേയ് 31 നകം പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസിലെ ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്ക് മുഖേനെയും ആധാര്‍ ലിങ്ക് ചെയ്ത അക്കൗണ്ടുകള്‍ ആരംഭിക്കാം. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനായി മേയ് 25, 26, 27 തീയ്യതികളില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും.
പി.എം കിസാന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ- കെ.വൈ.സി പൂര്‍ത്തീകരിക്കണം. അക്ഷയ, സി.എസ്.സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ എന്നിവ വഴി ഇ-കെ.വൈ.സി പൂര്‍ത്തീകരിക്കാം. ഇതിനായി മെയ് 27 വരെ അക്ഷയ കേന്ദ്രങ്ങളില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഗുണഭോക്താക്കള്‍ സ്വന്തം കൃഷിഭൂമി വിവരങ്ങള്‍ റവന്യൂ വകുപ്പിന്റെ ‘റെലിസ്’ പോര്‍ട്ടലില്‍ സമര്‍പ്പിക്കണം. ആനുകൂല്യം തുടര്‍ന്നും ലഭിക്കാന്‍ കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നേരിട്ടോ, അക്ഷയ/ പൊതുസേവന കേന്ദ്രങ്ങള്‍ വഴിയോ ചേര്‍ക്കണം. ‘റെലിസ്’ പോര്‍ട്ടലില്‍ ഭൂമി സംബന്ധിച്ച് വിവരങ്ങള്‍ ഇല്ലാത്തവര്‍, ഭൂമി വിവരങ്ങള്‍ ലഭ്യമാണെങ്കിലും ഇതുവരെ ഓണ്‍ലൈന്‍ സ്ഥലവിവരം നല്‍കാന്‍ കഴിയാത്തവര്‍ എന്നിവര്‍ അപേക്ഷയും, 2018 – 19ലെയും നിലവിലെയും കരമടച്ച രസീതും നേരിട്ട് കൃഷി ഭവനില്‍ നല്‍കി ഭൂമി സംബന്ധിച്ച് വിവരങ്ങള്‍ പി എം കിസാന്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവന്‍ സന്ദര്‍ശിക്കുക. ഫോണ്‍: 04936 202506, ടോള്‍ഫ്രീ : 1800-425-1661.
*അഭിഭാഷക പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു*
ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോര്‍ട്ട് -II ല്‍ അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് പുതിയ അഭിഭാഷകനെ നിയമിക്കുന്നതിന് അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, പേര്, വിലാസം, വയസ്സ്, ജനന തീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, യോഗ്യത, അഭിഭാഷകരായുള്ള പ്രവര്‍ത്തി പരിചയം, എന്റോള്‍മെന്റ് നമ്പര്‍, തീയതി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 5 നകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ ജില്ലയിലെ സ്ഥിര താമസക്കാരും, സര്‍ക്കാര്‍ കേസ്സുകള്‍ കൈകാര്യം ചെയ്യുന്നതില്‍ തല്‍പരരും ആയിരിക്കണം.
*സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റര്‍ നിയമനം*
ഐ.ടി.ഡി.പി ഓഫീസിനുകീഴില്‍ വിവിധ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന 12 സാമൂഹ്യ പഠനമുറികളിലേക്ക് ഫെസിലിറ്റേറ്റര്‍മാരെ ദിവസവേതനടിസ്ഥാത്തില്‍ നിയമിക്കുന്നു. ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പി.ജി, ഡിഗ്രി, പ്ലസ് ടു യോഗ്യതയുള്ളവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വരുമാനം, വിദ്യാഭ്യാസ യേഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മേയ് 30 ന് രാവിലെ 10 ന് കല്‍പ്പറ്റ ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 04936 202232.
*ലേലം*
മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടങ്ങളില്‍ ഒഴിവായി കിടക്കുന്ന മുറികളുടെ ലേലം മേയ് 26 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ gov.in/meppadipanchayat എന്ന വെബ്സൈറ്റിലും ഓഫീസിലും ലഭ്യമാണ്. ഫോണ്‍: 04936 282422.