യുവതി കൂട്ടബലാത്സംഗത്തിനിരയായി: ഭർത്താവിൻ്റെ ബന്ധുവും സുഹൃത്തും പോലീസ് പിടിയിൽ .
പത്തനംതിട്ട കോന്നിയില്‍ ഭര്‍തൃമതിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി. . ഭര്‍ത്താവിന്റെ ബന്ധുവും സുഹൃത്തും കൂടിയാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. രണ്ടാഴ്ചമുന്പ് നടന്ന സംഭവം യുവതി തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. സംഭവം കേട്ട് ഞെട്ടിയ ഭര്‍ത്താവിന്റെ പരാതി പ്രകാരം കേസെടുത്ത കോന്നി പോലീസ് യുവതിയുടെ ബന്ധുവായ വാഴമുട്ടം സ്വദേശിയെയും ഭര്‍ത്താവിന്റെ സുഹൃത്തായ വള്ളിക്കോട് സ്വദേശിയെയും പിടികൂടി. വാഹനാപകടത്തില്‍പ്പെട്ട ഭര്‍ത്താവിന്റെ സുഹൃത്തായ യുവതിയ്ക്ക് ആശുപത്രിയില്‍ സഹായം എത്തിക്കാനുള്ള യാത്രയില്‍ ഭര്‍ത്താവിനെ വെട്ടിച്ചാണ് ഭര്തൃസുഹൃത്തും യുവതിയുടെ ബന്ധുവും യുവതിയെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തത്. സംഭവം യുവതി തുറന്നു പറയാത്തതിനാലാണ് അറസ്റ്റ് വൈകിയത്. ഏപ്രില്‍ 26 നു രാത്രിയാണ് പരാതിയ്ക്ക് ആധാരമായ സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ യുവതി അപകടത്തില്‍പ്പെട്ടു. ഇവര്‍ക്ക് സഹായമേത്തിക്കാന് രാത്രി ഭര്‍ത്താവിന്റെ സുഹൃത്തും ബന്ധുവും യുവതിയുടെ വീട്ടിലെത്തി. യുവതിയ്ക്ക് ധരിക്കാനുള്ള വസ്ത്രവും പുതപ്പുമായി പത്തനംതിട്ട താലൂക്ക് ആശുപത്രിയിലേക്കാണ് ഇവര്‍ പോയത്. രണ്ടു ബൈക്കുകളാണ് ഉണ്ടായിരുന്നത്. യുവതിയുടെ ഭര്‍ത്താവും ഒരു സുഹൃത്തും ഒരു ബൈക്കില്‍ കയറി. യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും ബന്ധുവും മറ്റൊരു ബൈക്കിലും കയറി. എന്നാല്‍ യുവതി കയറിയ ബൈക്ക് ആശുപത്രിയില്‍ എത്തിയില്ല. ഇവര്‍ വഴിയില്‍ ബൈക്ക് മറ്റൊരു റൂട്ടിലേക്ക് തിരിച്ചുവിട്ട് ഒരൊഴിഞ്ഞ ഗ്രൗണ്ടിലെത്തിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഭര്‍ത്താവ് ആശുപത്രിയില്‍ എത്തി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഇവര്‍ എത്തിയത്. വൈകിയ കാര്യം ചോദിച്ച് ഭര്‍ത്താവ് മറ്റുള്ളവരെ ചോദ്യം ചെയ്തു. ബൈക്കിനു പെട്രോള്‍ തീര്‍ന്നുപോയി എന്നൊക്കെയുള്ള ഒഴിവുകഴിവാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ യുവതി മറ്റൊരു യുവതിയോട് കാര്യം വെളിപ്പെടുത്തി. പിന്നീട് ഭര്‍ത്താവിനോടും കൂട്ട ബലാത്സംഗത്തിന്റെ കാര്യം പറഞ്ഞു. ഇതോടെയാണ് ഭര്‍ത്താവ് കോന്നി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.