തിരുവനന്തപുരം കിളിമാനൂരിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന വാഹനത്തിൽ സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാരലൽ കോളേജ് അധ്യാപകൻ മരിച്ചു. കല്ലമ്പലം പുതുശ്ശേരിമുക്ക് കര വായിക്കോണം ചിരട്ടകുന്ന് നമസ്ക്കാര പള്ളിക്ക് സമീപം എസ്.എസ് മൻസിലിൽ സമീർ (42) ആണ് മരിച്ചത്.
ഞായറാഴ്ച്ച വെകുന്നേരം 6.30 ഓടെ കിളിമാനൂരിൽനിന്നും വീട്ടിലേക്ക് പോകുമ്പോൾ പോങ്ങനാട് കെ.വി ക്ലിനിക്കിനു സമീപത്തായിരുന്നു അപകടം. ഇവിടെ ഉപേക്ഷിച്ച നിലയിൽ റോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ നിയന്ത്രണംവിട്ട സ്കൂട്ടർ ഇടിക്കുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം. ഇവിടെ ഉപേക്ഷിച്ച നിലയിൽ റോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ നിയന്ത്രണംവിട്ട സ്കൂട്ടർ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സമീറിനെ സമീപവാസിയായ അഗ്നിശമന സേനയിലെ കടയ്ക്കൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറും മകനും ചേർന്ന് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക്ശേഷം ഇവർ തന്നെ സമീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു.
ഭാര്യ: ഷെഹന ബീഗം. മക്കൾ: അഫ്രീന, ഇഷാൽ.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...