.
മാനന്തവാടി : വയനാട് ആസ്ഥാനമായി പുതിയ കാര്‍ഷികോത്പാദക കമ്പനി നിലവില്‍ വന്നു.കേരളത്തിലെ കര്‍ഷക താല്പര്യ സംഘങ്ങള്‍ കൂടുതല്‍ ഓഹരി എടുത്തിട്ടുള്ള ടി-ഫാം വയനാട് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഔദ്യോഗിക ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് മാനന്തവാടിയില്‍ നിര്‍വ്വഹിച്ചു. വള്ളിയൂര്‍ക്കാവില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല പരിപാടിയോടനുബന്ധിച്ചാണ് ഉദ്ഘാടനം നടന്നത്. പാഴായിപ്പോകുന്ന ചക്കയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് പുതിയ കാര്‍ഷികോത്പാദക കമ്പനി നിലവില്‍ വന്നത്. സംസ്ഥാന കൃഷിവകുപ്പ് – ആത്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2021-22 സാമ്പത്തികവര്‍ഷം അനുവദിച്ച വാക്വം ഫ്രൈ യന്ത്രത്തിന്റെ ഉദ്ഘാടനവും, നെല്ലിക്കയും കാന്താരിയും ചേര്‍ത്ത് പുറത്തിറക്കിയ അംല 12 എന്ന പുതിയ ഉത്പന്നത്തിന്റെയും റോബസ്റ്റ, അറബിക്ക കാപ്പികള്‍ ബ്ലെന്‍ഡ് ചെയ്ത് പുറത്തിറക്കിയ കോഫി 12 ബ്ലെന്‍ഡഡ് ഫില്‍ട്ടര്‍ കോഫിയുടെയും റോബസ്റ്റ ഫൈന്‍ കോഫിയുടെയും ലോഞ്ചിംഗും ഇതോടനുബന്ധിച്ച് നടത്തി. തേറ്റമല ആസ്ഥാനമായി 2020 മുതല്‍ കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മയാണ് എഫ്.പി.ഒ.യായി രൂപീകൃതമായത്. വിവിധ ജില്ലകളിലെ 11 കര്‍ഷക താത്പര്യ സംഘങ്ങളും അമ്പതോളം കര്‍ഷകരുമാണ് ടി-ഫാം വയനാട് എഫ്.പി.ഒ.യില്‍ ഓഹരി ഉടമകളായിട്ടുള്ളത്. ചക്ക, വാഴക്ക, കാപ്പി എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാണ് പ്രധാനമായും വിപണിയിലെത്തിക്കുന്നത്. കല്‍പ്പറ്റ എന്‍.എം.ഡി.സി.യില്‍ ഈ ഉത്പന്നങ്ങളുടെ വിപണനത്തിനായി ഒരു ഔട്ട്ലെറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഒണ്ടയങ്ങാടി വിന്‍സെന്റ് ഗിരിയിലെ പുതിയ കെട്ടിടത്തിലാണ് ഭക്ഷ്യസംസ്ക്കരണ യൂണിറ്റും പ്രീമിയം വില്‍പ്പന കൗണ്ടറും പ്രവര്‍ത്തിക്കുന്നത്. എണ്ണയുടെ അളവ് പരമാവധി കുറച്ച് രുചികരമായ വാക്വം ഫ്രൈ ചിപ്സ് പുറത്തിറക്കുകയാണ് ലക്ഷ്യം. ഒരു വര്‍ഷത്തിനുള്ളില്‍ കയറ്റുമതി ലക്ഷ്യമിട്ട് ജാക്ക് 12 എന്ന പേരില്‍ ചക്കയും , ബനാന 12 എന്ന പേരില്‍ വാഴക്കയും കോഫി 12 എന്ന പേരില്‍ കാപ്പിയും പുറത്തിറക്കും. ഉദ്ഘാടനചടങ്ങില്‍ മാനന്തവാടി എം.എല്‍.എ. ഒ.ആര്.കേളു അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, ജില്ലാ പഞ്ചായത്ത് അംഗം ജുനൈദ് കൈപ്പാണി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍, വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ സഫീന കെ.എസ്., ആത്മ വയനാട് പ്രോജക്ട് ഡയറക്ടര്‍ ലിസി ആന്റണി, മാനന്തവാടി അസി. അഗ്രിക്കള്‍ച്ചര്‍ ഡയറക്ടര്‍ ഡോ. അനില്‍, സി.പി.ഐ. വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു, ടി-ഫാം വയനാട് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍പേഴ്സണ്‍ സില്‍വി തോമസ്, ഡയറക്ടര്‍മാരായ പി. തോമസ്, ഷാജി ഇളയിടം, കെ.എം. ജോയി, കമ്പനി സി.ഇ.ഒ. ജോണ്‍ കെ.എം., എഫ്.പി.ഒ. കണ്‍സോര്‍ഷ്യം സംസ്ഥാന പ്രസിഡന്റ് സാബു പാലാട്ടില്‍, സംസ്ഥാന സെക്രട്ടറി സി.വി.ഷിബു തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.
One thought on “ടി-ഫാം വയനാട് കാര്‍ഷികോത്പാദക കമ്പനി പ്രവര്‍ത്തനമാരംഭിച്ചു”
സാധാരണക്കാരായ കർഷകർക്കും
മറ്റു സംരംഭകർക്കും വലിയ ഒരു അനുഗ്രഹം തന്നെയാണ് ഇതുപോലെയുള്ള FPO കൾ കർഷക രും സംരഭകരും ഒത്തൊരുമ യോടെ നിന്നാൽ മാത്രമേ നാട് നന്നാവുകയുള്ളു അതിനു ഇതുപോലെ യുള്ള പ്രസ്ഥാനങ്ങൾ വളരെ വിലപ്പെട്ട താണ്
"എംബിബിഎസ് പഠനത്തിന് 100% ഫീസ് സ്കോളർഷിപ്പായി നൽകുന്ന കേരളത്തിലെ ആദ്യത്തെ സ്വാശ്രയ മെഡിക്കൽ കോളേജായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്" കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും, അക്കാദമിക്...
. മീനങ്ങാടി : വ്യാപാരികളുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ വർദ്ധനവ് തടയാൻ സർക്കാർ ഇടപെടണമെന്ന് കെ ആർ എഫ് എ വയനാട് ജില്ല പ്രവർത്തക...
. സി.വി. ഷിബു. കൽപ്പറ്റ..: എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത ശ്രീഷ രവീന്ദ്രൻ ചീങ്ങേരി മലയിൽ മൺസൂൺ ട്രക്കിംഗ് നടത്തി. പർവതാരോഹകരുടെ സംഘടനയായ ഗ്ലോബ് ട്രക്കേഴ്സിന്റെ...
കൽപ്പറ്റ: ബാംബു വില്ലേജ് തൃക്കൈപ്പറ്റ കൂട്ടായ്മ വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടമംഗലം എൻ.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് തൃക്കൈപ്പറ്റ ക്ലീൻ ഡ്രൈവ് നടത്തി. പ്ലാസ്റ്റിക്...
സാധാരണക്കാരായ കർഷകർക്കും
മറ്റു സംരംഭകർക്കും വലിയ ഒരു അനുഗ്രഹം തന്നെയാണ് ഇതുപോലെയുള്ള FPO കൾ കർഷക രും സംരഭകരും ഒത്തൊരുമ യോടെ നിന്നാൽ മാത്രമേ നാട് നന്നാവുകയുള്ളു അതിനു ഇതുപോലെ യുള്ള പ്രസ്ഥാനങ്ങൾ വളരെ വിലപ്പെട്ട താണ്