അടുത്തയാഴ്ച റവന്യൂ മന്ത്രിയും കൃഷിമന്ത്രിയും വയനാട്ടിൽ

.
കൽപ്പറ്റ: അടുത്തയാഴ്ച റവന്യൂ മന്ത്രിയും കൃഷിമന്ത്രിയും വയനാട്ടിൽ.
റവന്യൂ മന്ത്രി കെ.രാജൻ 8 നും കൃഷിമന്ത്രി പി.പ്രസാദ് 9 നും ജില്ലയിലെത്തും. അത്മഹത്യ ചെയ്ത കർഷകൻ ചെന്നലോട് പുത്തൻപുരക്കൽ ഷൈജൻ്റെ വീട് കൃഷി മന്ത്രി സന്ദർശിക്കും. കാർഷിക പ്രതിസന്ധിയുടെ പശ്ചാതലത്തിൽ വീണ്ടും കർഷക ആത്മഹത്യ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമായിരുന്നു. കൽപ്പറ്റയിൽ നടക്കുന്ന പട്ടയമേളക്കാണ് റവന്യൂ മന്ത്രി എത്തുന്നത്.
അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പച്ചക്കറി-പുഷ്പകൃഷി എക്സലൻസ് സെൻറർ ഉദ്ഘാടനത്തിനാണ് കൃഷി മന്ത്രി ഒമ്പതിന് എത്തുന്നത്. കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ മാനന്തവാടി വള്ളിയൂർക്കാവിൽ 9-ന് കാർഷിക യന്ത്രോപകരണങ്ങളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനവും ഡ്രോണുകളുടെ വിതരണ ഉദ്ഘാടനവും നടക്കുന്നുണ്ട്.
ഇതിന് മുന്നോടിയായി 7, 8, 9 തിയതികളിൽ പ്രദർശന വിപണന മേളയും നടക്കുന്നുണ്ട്.
കർഷക കടാശ്വാസം പ്രഖ്യാപിക്കാതെ നടക്കുന്ന ഉദ്ഘാടനങ്ങൾ തടയുമെന്ന് കോൺഗ്രസും കർഷക കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൃഷി മന്ത്രി പി.പ്രസാദ് ചെന്ന ലോട് മരിച്ച കർഷകൻ ചെന്നലോട് പുത്തൻപുരക്കൽ ഷൈജൻ്റെ വീട് സന്ദർശിക്കുന്നത്. 18 ലക്ഷത്തോളം കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത ഷൈജൻ സി.പി.ഐ. പ്രവർത്തകനാണ്. കഴിഞ്ഞ വേനൽ മഴയിൽ ഷൈജൻ്റെ 600-ഓളം നേന്ത്രവാഴകൾ നശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാറുന്ന കാലഘട്ടത്തിൽ സ്വഭാവികമായി സംഭവിക്കുന്ന മാറ്റത്തിന് അധ്യാപകർ വിധേയരാകണം: മാർ ജോസ് പൊരുന്നേടം
Next post ഫാദര്‍ ജേക്കബ് മിഖായേല്‍ പുല്ല്യാട്ടേല്‍ നിര്യാതനായി.
Close

Thank you for visiting Malayalanad.in