മാറുന്ന കാലഘട്ടത്തിൽ സ്വഭാവികമായി സംഭവിക്കുന്ന മാറ്റത്തിന് അധ്യാപകർ വിധേയരാകണം: മാർ ജോസ് പൊരുന്നേടം

മാനന്തവാടി. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ജാഗ്രതയാണ്. ശ്രദ്ധയുള്ള ഒരു സമൂഹം ജനാധിപത്യത്തിലും വിദ്യാഭ്യാസ മേഖലകളിലും അനിവാര്യമാണ്. ക്രൈസ്തവ സമൂഹം വിദ്യാഭ്യാസ മേഖലയിൽ ചെയ്ത മഹത്തായ സംഭാവനകൾ മറന്നു കൊണ്ട് പ്രവർത്തിക്കരുത് . വോട്ടവകാശം ഉള്ളവർക്കേ ശക്തിയുള്ളു എന്ന നിലപാട് ശരിയല്ല. ദേശീയ വിദ്യാഭ്യാസത്തിന്റെ നയങ്ങൾ വ്യക്തമായി മനസ്സിലാക്കി പ്രവർത്തിക്കാൻ കത്തോലിക്കാ അധ്യാപകർക്ക് കഴിയണം. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്ന സംസ്ഥാന നേതൃത്വ സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. ബിഷപ്പ്. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.റ്റി. വർഗീസ് പ്രമേയം അവതരിപ്പിച്ചു. മുൻ സംസ്ഥാന ഡയറക്ടർ ഫാ. ചാൾസ് ലെയോൺ , മാനന്തവാടി കോർപ്പറേറ്റ് മാനേജർ ഫാ.സി ജോ ഇളങ്കുന്നപ്പുഴ , ട്രഷറർ മാത്യു ജോസഫ് , വടക്കൻ മേഖലാ പ്രസിഡന്റ് ബിജു കുറുമുട്ടം, വൈസ് പ്രസിഡന്റുമാരായ എലിസബേത്ത് ലിസ്സി , റോബിൻ എം. , മാനന്തവാടി രൂപതാ പ്രസിഡന്റ് സജി ജോൺ , സെക്രട്ടറി സിജിൻ ജോസ് എന്നിവർ പ്രസംഗിച്ചു. അധ്യാപന കലയെക്കുറിച്ച് ജോസ് പള്ളത്ത് ക്ലാസ് നയിച്ചു. കേരളന്നിലെ മുപ്പത്തിരണ്ട് രൂപതകളിൽ നിന്നായി 120 പ്രതിനിധികൾ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post മാനന്തവാടി രൂപതാംഗം ഫാ. തോമസ് ഒറ്റപ്ലാക്കൽ (69) നിര്യാതനായി
Next post അടുത്തയാഴ്ച റവന്യൂ മന്ത്രിയും കൃഷിമന്ത്രിയും വയനാട്ടിൽ
Close

Thank you for visiting Malayalanad.in