മാനന്തവാടി രൂപതാംഗം ഫാ. തോമസ് ഒറ്റപ്ലാക്കൽ (69) നിര്യാതനായി

ഫാ. തോമസ് ഒറ്റപ്ലാക്കൽ മാനന്തവാടി: മാനന്തവാടി രൂപതാംഗം ഫാ. തോമസ് ഒറ്റപ്ലാക്കൽ (69) നിര്യാതനായി. ചെറുപുഷ്പ സഭയുടെ (സി.എസ്.ടി) മൂക്കന്നൂരുള്ള മൈനർ സെമിനാരിയിൽ പരിശീലനം തുടങ്ങിയ ശേഷം മാനന്തവാടി രൂപതയിൽ ചേർന്ന് കാർമൽഗിരി സെമിനാരിയിൽ നിന്ന് തത്വശാസ്ത്രപഠനവും മംഗലപ്പുഴ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. റീജൻസി ബോയ്‌സ് ടൗണിലായിരുന്നു പ്രായോഗിക പരിശീലനം. വൈദികപരിശീലനം പൂർത്തിയാക്കിയ തോമസ് ഒറ്റപ്ലാക്കൽ 1983 ഡിസംബർ 22-ന് മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് തൂങ്കുഴിയിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. തരിയോട്, കല്പറ്റ, ഒലിവുമല പള്ളികളിൽ സഹവികാരിയായും ചാരിറ്റി, കല്പറ, പുല്പള്ളി, ഒണ്ടയങ്ങാടി, എടപ്പെട്ടി, വാളവയൽ, ആറാട്ടുതറ, പട്ടാണിക്കൂപ്പ്, ചേലൂർ, മക്കിയാട്, അമരക്കുനി ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. ചെറുപുഷ്പ മിഷൻ ലീഗ്, കെ.സി.വൈ.എം എന്നീ സംഘടനകളുടെ ഡയറക്ടറായും വിശ്വാസ പരിശീലനവിഭാഗത്തിന്റെ അസി. ഡയറക്ടർ, ഡയറക്ടര്‍ എന്നീ നിലകളിലും പ്രവർത്തിച്ചു. 2022മുതൽ ദ്വാരക വിയാനിഭവനിൽ വിശ്രമത്തിലും ചികിത്സയിലുമായിരുന്നു. പിതാവ്: താമരശ്ശേരി കൂരാച്ചുണ്ട് ഇടവകയിലെ പരേതനായ ഒറ്റപ്ലാക്കൽ ജോസഫ്. മാതാവ്: പരേതയായ മറിയം. സഹോദരങ്ങൾ: ജോസഫ്, സണ്ണി, മേരി, സിസിലി, അന്നക്കുട്ടി, റീന. മൃതദേഹം ശനിയാഴ്ച രണ്ടുവരെ ദ്വാരക പാസ്റ്ററൽ സെൻ്ററിൽ പൊതുദർശനത്തിന് വെക്കും. വൈകീട്ട് മൂന്നോടെ മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന്റെ മുഖ്യകാർമികത്വത്തിൽ ദ്വാരക വൈദിക സെമിത്തേരിയിൽ സംസ്കരിക്കും. സഹായമെത്രാൻ മാര്‍ അലക്സ് താരാമംഗലം, വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ എന്നിവര്‍ സഹകാര്‍മികരാവും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗ്രേസ് മാർക്ക് അട്ടിമറിക്കും പ്ലസ് വൺ ഇംപ്രൂവ്മെമെൻ്റ് പരീക്ഷ റെഗുലർ പരീക്ഷയ്‌ക്കൊപ്പം നടത്തുന്നതിനെതിരെയും കെ എസ് യു പ്രതിഷേധം
Next post മാറുന്ന കാലഘട്ടത്തിൽ സ്വഭാവികമായി സംഭവിക്കുന്ന മാറ്റത്തിന് അധ്യാപകർ വിധേയരാകണം: മാർ ജോസ് പൊരുന്നേടം
Close

Thank you for visiting Malayalanad.in