ഗ്രേസ് മാർക്ക് അട്ടിമറിക്കും പ്ലസ് വൺ ഇംപ്രൂവ്മെമെൻ്റ് പരീക്ഷ റെഗുലർ പരീക്ഷയ്‌ക്കൊപ്പം നടത്തുന്നതിനെതിരെയും കെ എസ് യു പ്രതിഷേധം

കൽപ്പറ്റ:കലാകായിക രംഗത്ത് കേരളത്തിൻറെ ഭാവി വാഗ്ദാനമായ വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്ക് അട്ടിമറിച്ചതിലും പ്ലസ് വൺ ഇമ്പ്രോവെമെന്റ് പരീക്ഷ വാർഷിക പരീക്ഷക്കൊപ്പം ഒരുമിച്ച് നടത്തുന്നതിനുള്ള സർക്കാർ നടപടിക്കെതിരെയും കെ എസ്‌ യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു. ഗ്രേസ് മാർക്ക് ആരുടെയും ഔദാര്യമല്ല അത് വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട അവകാശമാണ്. നിയമസഭയിൽ മുണ്ടു മടക്കി ഷോ കാണിച്ച് ഡബിൾ പ്രമോഷൻ നേടി മന്ത്രിയായ ശിവൻകുട്ടി പൊതു വിദ്യാഭ്യാസ വകുപ്പ് ഭരിക്കുമ്പോൾ ഇതെല്ലാം ഇതിൽഅപ്പുറവും സംഭവിക്കുമെന്നും വിദ്യാർത്ഥി വിരുദ്ധ നിലപാടുമായിട്ടാണ് ഈ സർക്കാർ മുമ്പോട്ട് പോകാൻ ആഗ്രഹിക്കുന്നതെങ്കിൽ അതിനെതിരെ പ്രതികരിക്കാനും ചേർത്തുനിൽക്കാനും കെ എസ് യു ഉണ്ടാകുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.ജില്ലാ പ്രസിഡന്റ് അഡ്വ ഗൗതം ഗോകുൽദാസ്,മുബാരിഷ് ആയ്യാർ എന്നിവർ നേതൃത്വം നൽകി.രണ്ടു വിഷയങ്ങളിലും സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് കെ എസ് യു വരും ദിവസങ്ങളിൽ ജില്ലയിൽ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ കൈക്കൂലി ആരോപണം: ജില്ലാ പോലീസ്‌ മേധാവി എക്സൈസ്‌ മേധാവിക്ക്‌ റിപ്പോർട്ട്‌ നൽകി
Next post മാനന്തവാടി രൂപതാംഗം ഫാ. തോമസ് ഒറ്റപ്ലാക്കൽ (69) നിര്യാതനായി
Close

Thank you for visiting Malayalanad.in