ജീവിത ശൈലി രോഗ പ്രതിരോധത്തിന് നല്ല ശീലങ്ങള്‍ അനിവാര്യമെന്ന് സെമിനാര്‍. മാറുന്ന കാലത്തിനനുസരിച്ച് ജീവിതചര്യയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ശരീര ഇന്ദ്രീയങ്ങളെ ശരിയായ രീതിയില്‍ പരിപാലിക്കേണ്ടതിനെക്കുറിച്ചും എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ വിശദീകരിച്ചു. ഓരോ ഋതുക്കളിലും പാലിക്കേണ്ട ദിനചര്യങ്ങളെക്കുറിച്ചും സെമിനാറില്‍ ചര്‍ച്ചയായി. സെമിനാര്‍ ഡി.എം.ഒ ഡോ. എ പ്രീത ഉദ്ഘാടനം ചെയ്തു. നാഷണല്‍ ആയുഷ് മിഷന് ഡി.പി.എം ഡോ. അലീന ത്യാഗരാജ് മുഖ്യാതിഥിയായിരുന്നു. നല്ല ശീലം എന്ന വിഷയത്തില്‍ തരിയോട് ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സ്മിത വിഷയാവതരണം നടത്തി. ജീവിത ശൈലി രോഗ പ്രതിരോധം എന്ന വിഷയത്തില്‍ പിണങ്ങോട് ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി. എന്‍ ഹരിശങ്കര്‍ വിഷയാവതരണം നടത്തി. പ്രമേഹ രോഗലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്തു. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നിത്യ ജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണ പദാര്‍ഥങ്ങളെക്കുറിച്ചും സെമിനാറില്‍ വിശദീകരിച്ചു. നിത്യജീവിതത്തില്‍ യോഗയുടെ പ്രാധാന്യം വിളിച്ചോതി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററുകളിലെ 16 യോഗ പരിശീലകര്‍ നടത്തിയ യോഗ ഡാന്‍സ് ശ്രദ്ധ നേടി. സെമിനാറിന്റെ ഭാഗമായി ജീവിതശൈലി രോഗനിര്‍ണ്ണയത്തിനും പ്രമേഹരോഗ നിര്‍ണ്ണയത്തിനുമുള്ള രക്തപരിശോധന ക്യാമ്പും വിളര്‍ച്ച നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ശരീരത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ ആയൂര്‍വേദ ഭക്ഷണ പദാര്‍ഥങ്ങളുടെ പ്രദര്‍ശനം സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് നവ്യാനുഭൂതി പകര്‍ന്നു. ചാമയരി കഞ്ഞി, അഷ്ട ചൂര്‍ണ്ണ രസം, ഉണ്ണി പിണ്ടി ജ്യൂസ്, ചെറുനാരങ്ങ തൊലി ചട്ടിണി തുടങ്ങി നിത്യജീവിതത്തില്‍ അനുഷ്ഠിക്കേണ്ട ഭക്ഷണ പദാര്‍ഥങ്ങളുടെ ശേഖരമായിരുന്നു ഫുഡ് എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചത്. എന്റെ കേരളം പ്രദര്‍ശന മേളയിലെ ചികിത്സാ വകുപ്പ് സ്റ്റാളില്‍ സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടത്തി. സീനിയര്‍ സൂപ്രണ്ട് എം എസ് വിനോദ്, നോഡല്‍ ഓഫീസര്‍ ഡോ. ജി അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....