വയനാട് മെഡിക്കൽ കോളേജിൽ മധ്യവയസ്കൻ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കൾ

മാനന്തവാടി :വിദഗ്ധ ചികിത്സയെ കുറിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രസംഗിച്ച് മടങ്ങി മണിക്കൂറുകൾ മാത്രം കഴിഞ്ഞപ്പോൾ വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വീണ്ടും മതിയായ ചികിത്സ ലഭിക്കാതെ മധ്യവയസ്കൻ മരിച്ചു.വെള്ളമുണ്ട ഏഴേ രണ്ടിലെ ബിയ്യൂർകുന്ന് കോളനിയിലെ രാമൻ(49) ആണ് വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും ചികിത്സ കിട്ടാതെ മരിച്ചത്.മതിയായ ചികിത്സ നൽകിയിലെന്നും മൃതദേഹത്തോട് അനാഥരവ് കാട്ടിയെന്നും ബന്ധുക്കൾ പറയുന്നു. ചികിത്സ കിട്ടാതെ രോഗി മരിച്ചതിലും, മൃതദേഹത്തോട് അനാഥരവ് കാട്ടിയതിലും പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി പോലീസുമായി വാക്കേറ്റം സംഘർഷത്തിന്നിടയാക്കി.
കഴിഞ്ഞ ദിവസം തലകറക്കവും ഛർദ്ദിയും ഉണ്ടായതിനെ തുടർന്നാണ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തിയത്.ഭാര്യ സുജാതയും രാമൻ്റെ സഹോദരൻ ഗോപാലനും ചേർന്ന് ആസ്പത്രിയിലെത്തിച്ച രാമനെ ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്കാൻ ചെയ്യുകയും, തലയിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതിനാൽ തുടർ ചികിത്സ തുടരുകയും, രാമനെ പുരുഷൻമാരുടെ വാർഡിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ വൈകുന്നേരത്തോടെ രോഗം ഗുരുതരാവസ്ഥയിലാവുകയും വായിൽ കൂടിയും മൂക്കിൽകൂടിയും കഫം പുറത്തേക്ക് വരുകയും നഴ്സിനോട് വിവരം പറയുകയും ചെയ്തതിനെ തുടർന്ന് രാമന് രണ്ട് ഗുളികയും ഇഞ്ചക്ഷനും നൽകിയെങ്കിലും പരിശോധനക്ക് ഡോക്ടർ എത്തിയില്ല. തുടർന്ന് രാത്രി ഏഴരയോടെ ശ്വസംമുട്ടൽ അനുഭവപ്പെടുകയും വിവരം ഡ്യൂട്ടി നഴ്സിനോട് പറഞ്ഞെങ്കിലും ഡോക്ടർമാർ ആരും തന്നെ എത്തിയില്ല. എട്ടര മണിയോടെ രാമൻ മരണപ്പെട്ടതിന് ശേഷമാണ് ഡോക്ടർമാർ പരിശോധനക്ക് എത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
ചികിത്സ കിട്ടാതെയാണ് രാമൻ മരണപ്പെട്ടതെന്നും ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി.
പ്രതിഷേധം ശക്തമായ തിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.അതിനിടെ വാർഡിൽ നിന്നും രാത്രി 10.30 ഓടെ മൃതദേഹം ആശുപത്രി ജീവനക്കാർ മേർച്ചറിയിലെ വരാന്തയിലേക്ക് മാറ്റുകയും ചെയ്തു.
ആരും ഇല്ലാതെ മൃതദേഹം അനാഥമായി കിടന്നു.പിന്നീടാണ് പുരുഷൻമാരുടെ വാർഡിന് മുമ്പിലുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും രാമൻ്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ വിവരം അറിയുന്നത്.
ബന്ധുക്കൾ മോർച്ചറിക്ക് മുമ്പിലെത്തിയപ്പോൾ അനാഥമായി മോർച്ചറി വരാന്തയിൽ കിടത്തിയ രാമൻ്റെ മൃതദേഹമാണ് കണ്ടത്.അര മണിക്കൂറിലേറെ ആരാലും ശ്രദ്ധിക്കപ്പെടാനില്ലാതെയും, അനാഥമായ രീതിയിലും മൃതദേഹം മോർച്ചറി വരാന്തയിൽ വെച്ചതിൽ ക്ഷുഭിതരായ നാട്ടുകാർ രംഗത്തെത്തി. പോലീസുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തു.ജനപ്രതിനിധികൾ അടക്കമുള്ളവർ ഇടപെട്ടാണ് ബന്ധുക്കളെ ശാന്തമാക്കിയത്.ഭാര്യ. സുജാത, മക്കൾ: ശ്രീരാഗ്, ശ്രീനന്ദ, ശ്രീ ഹരി.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഹുൽ ഗാന്ധിയുടെ അയോഗ്യത: പ്രതിഷേധ ജ്വാലയായി മുസ്‌ലിം ലീഗ് പാതിരാ സമരം
Next post വിമൻ ചേംബർ വനിതാ സംരംഭക പ്രദർശന വിപണന മേള വെള്ളിയാഴ്ച സമാപിക്കും.
Close

Thank you for visiting Malayalanad.in