കൽപ്പറ്റ : വയനാട് എം.പി. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ധാക്കിയതിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനം നടത്തിയ രാജ്യവ്യാപക പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ സത്യാഗ്രഹ സമരം നടത്തി. നരേന്ദ്ര മോദിയും ബി.ജെ.പിയും കാണിക്കുന്ന അസഹിഷ്ണുതകളോട് ശക്തമായ പ്രതിരോധം തീർക്കുമെന്നും പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ പ്രധാന മന്ത്രിയോടുള്ള ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് അദ്ദേഹത്തെ പിൻവാതിൽ ഗൂഢാലോചനയിലൂടെ പുറത്താക്കിയതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻപോട്ട് പോകുമെന്നും സത്യാഗ്രഹ സമരം ഉദ്‌ഘാടനം ചെയ്ത് കൊണ്ട് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഡി.പി. രാജശേഖരൻ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, പി.പി. ആലി, സി.പി. വർഗീസ്, എൻ.കെ. വർഗീസ്, ടി.ജെ. ഐസക്ക്, വി.എ. മജീദ്, എ. പ്രഭാകരൻ മാസ്റ്റർ, എം.എ. ജോസഫ്, ഒ.വി. അപ്പച്ചൻ, എൻ.എം. വിജയൻ, മോയിൻ കടവൻ, പി.ഡി. സജി, എം.ജി. ബിജു, എൻ.യു. ഉലഹന്നാൻ, ആർ. രാജേഷ്‌കുമാർ, ചിന്നമ്മ ജോസ്, പി. ശോഭനകുമാരി, നജീബ് കരണി, പോൾസൺ കൂവക്കൽ, നിസി അഹമ്മദ്, മാണി ഫ്രാൻസിസ്, ഉമ്മർ കുണ്ടാട്ടിൽ, ഷാജി ജേക്കബ്, ഗോകുൽദാസ് കോട്ടയിൽ, ഇ.എ ശങ്കരൻ, ഇ.വി. അബ്രഹാം, സീത വിജയൻ, മേഴ്‌സി, വേണുഗോപാൽ കീഴിശ്ശേരി, കെ. ശശികുമാർ, ശകുന്തള ടീച്ചർ, മാർഗരറ്റ് തോമസ് എന്നിവർ പ്രസംഗിച്ചു.
രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടികളിൽ പ്രതിഷേധിച്ച് നടത്തിയ ഉപവാസ സമരം
കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ.അബ്രാഹം വയനാട് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചന് നാരങ്ങാനീര് നൽകിയാണ് അവസാനിപ്പിച്ചത്.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....