കൽപ്പറ്റ: രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് കൽപ്പറ്റ നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.ബി.എസ്.എൻ.എൽ.ഓഫീസിന് മുമ്പിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. രണ്ട് മണിക്കൂറോളം കോഴിക്കോട്- ബാംഗ്ളൂർ ദേശീയപാത ഉപരോധിച്ചു.
റോഡുപരോധിച്ചതിന് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ, കെ.പി.സി.സി.വർക്കിംഗ് പ്രസിഡണ്ട് ടി.സിദ്ദീഖ് എം.എൽ.എ., ജനറൽ സെക്രട്ടറി കെ.കെ. അബ്രാഹം, എ.ഐ.സി.സി.അംഗം പി.കെ. ജയലക്ഷ്മി ഉൾപ്പടെയുള്ളവരെ സ്ത കൽപ്പറ്റ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എൽ. ഷൈജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. ഡി.സി.സി ഭാരവാഹികൾ മുതൽ യൂത്ത് കമ്മിറ്റി ഭാരവാഹികൾ വരെയുള്ളവരാണ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യവുമായി അറസ്റ്റ് വരിച്ചത്.പിന്നീട് ഉച്ചക്ക് ഒന്നരയോടെ ദേശീയ പാതയിൽ ഗതാഗതം പുന:സ്ഥാപിച്ചു. അറസ്റ്റ് ചെയ്തവരെ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകി വിട്ടയച്ചു.