ബാങ്കുകൾക്കെതിരെ മാവോയിസ്റ്റ് ഭീഷണി: വയനാട് പ്രസ് ക്ലബ്ബിലേക്ക് വധഭീഷണി കത്ത്.

കൽപ്പറ്റ :
ധനകാര്യ സ്ഥാപനങ്ങളുടെ കർഷക ചൂഷണങ്ങൾക്കെതിരെ മാവോയിസ്റ്റ് ഭീഷണി . കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വയനാട് പ്രസ്സ് ക്ലബ്ബിലേക്ക് കത്തയച്ചു. മാവോയിസ്റ്റ് കൊട്ടിയൂർ ഘടകത്തിൻ്റെ പേരിലാണ് കത്ത്.ഇതിന് മുമ്പും വയനാട് പ്രസ്സ് ക്ലബ്ബിലേക്ക് മാവോയിസ്റ്റുകളുടെ പേരിൽ കത്തുകൾ വന്നിട്ടുണ്ട്.
കത്ത് വയനാട് പ്രസ്സ് ക്ലബ്ബിലേക്കാണങ്കിലും വയനാട് കലക്ട്രേറ്റ്, മറ്റ് ബാങ്കുകൾക്കും എന്ന് അഭിസംബോധന ചെയ്തിട്ടുണ്ട്. കിടപ്പാടം ജപ്തി ചെയ്ത് കർഷകരെ കണ്ണീര് കുടിപ്പിക്കുന്ന ബാങ്കുകൾക്കെതിരെ ആയുധമെടുത്ത് പോരാടാനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.
കർഷകരുടെ സ്വത്തുക്കൾ തട്ടിയെടുക്കുന്ന ഒരു ബാങ്കുദ്യോഗസ്ഥനെയെങ്കിലും വധിക്കണമെന്നും അതിനായി അണി നിരക്കണമെന്നുമാണ് കത്തിലുള്ളത്.
പനമരം ഭൂപണയ ബാങ്കിനെയും അവിടുത്തെ ഉദ്യോഗസ്ഥരെയും പേരെടുത്ത് കത്തിൽ ഭീഷണിയുണ്ട്. സ്റ്റേറ്റ് ബാങ്ക്, കേരള ബാങ്ക് എന്നിവക്കെതിരെയും പരാമർശമുണ്ട്. 2023- മാർച്ച് 6-ന് പടിഞ്ഞാറത്തറയിൽ നിന്നാണ് കൊട്ടിയൂർ വയനാട് ഘടകത്തിൻ്റെ പേരിൽ മാവോയിസ്റ്റുകൾ കത്തെഴുതിയിട്ടുള്ളത്. വയനാട് പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ കത്ത് പോലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം; കലാജാഥ ജില്ലയില്‍ പര്യടനം തുടങ്ങി
Next post മാരക മയക്കുമരുന്നായ എൽ. എസ്.ഡി സ്റ്റാമ്പുമായി കർണാടക സ്വദേശി അറസ്റ്റിൽ
Close

Thank you for visiting Malayalanad.in