കൽപ്പറ്റ:
ഡോക്ടർമാർക്കെതിരെ അക്രമങ്ങൾ തുടരുന്നതിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന ഡോക്ടർമാരുടെ പണിമുടക്ക് സമ്പൂർണ്ണമെന്ന് ഐ.എം.എ.യും കെ.ജി.എം.ഒ.യും അവകാശപ്പെട്ടു.. ഓരോ അഞ്ച് ദിവസത്തിനിടെയും ഓരോ ഡോക്ടർമാർ ആക്രമിക്കപ്പെടുകയാണന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഞ്ഞൂറോളം ഡോക്ടർമാർ വയനാട്ടിൽ മാത്രം പണിമുടക്കിയതായി സമരക്കാർ. വർദ്ധിച്ചുവരുന്ന ആശുപത്രി അക്രമങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന മെഡിക്കൽ സമരം സമ്പൂർണ്ണമാണ്. . ഇന്ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് സമരം. അത്യാഹിത വിഭാഗങ്ങളും ലേബർ റൂം, എമർജൻസി സർജറികൾ എന്നിവയും ഭംഗമില്ലാതെ നടക്കുന്നുണ്ടെങ്കിലും സ്വകാര്യ, സർക്കാർ മെഡിക്കൽ കോളേജുകൾ അടക്കമുള്ള ആശുപത്രികളിൽ ഒ .പി.വിഭാഗം പ്രവർത്തിക്കുന്നില്ല.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കോവിഡ് കാലമായിരുന്നിട്ടു കൂടി ഇരുന്നൂറിലേറെ ആക്രമണങ്ങളാണ് ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും നേരെ ഉണ്ടായിട്ടുള്ളത്. ഈയിടെ കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവം നടന്ന് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല. ആശുപത്രി സംരക്ഷണ നിയമവും അത് കർശനമായി പാലിക്കണമെന്നുള്ള ഹൈക്കോടതി നിർദ്ദേശവും ഉണ്ടായിട്ടും പോലീസിന്റെ മുന്നിൽ വച്ചു നടന്ന ആക്രമണമായിട്ടു പോലും അതിൽ പ്രതികളെ ഉടനെ അറസ്റ്റു ചെയ്യുകയോ ഉണ്ടായിട്ടില്ല.
ജോലിസ്ഥലത്ത് നിർഭയമായി, ആത്മവിശ്വാസത്തോടെ പ്രാക്ടീസ് ചെയ്യാനുള്ള അവകാശം ഹനിക്കപ്പെടുന്നതിൽ ആരോഗ്യപ്രവർത്തകർക്ക് ഉൽക്കണ്ഠയും ആശങ്കയുമുണ്ടന്ന് ഡോക്ടർമാർ പറഞ്ഞു. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുക എന്നത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ലക്ഷ്യമിടുന്നില്ലെങ്കിൽ പോലും സമരം ചെയ്യാൻ ഡോക്ടർമാർ നിർബന്ധിതരാവുമാകയാണെന്നത് നിർഭാഗ്യകരമാണ്. പൊതുസമൂഹം നിസ്സംഗത വെടിഞ്ഞ് ആശുപത്രി അക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ തയ്യാറാവണമെന്ന് ഐ എം. എ യും കെ.ജി.എം.ഒ.എ.യും ആവശ്യപ്പെട്ടു.
ഐ.എം.എ. ഭാരവാഹികളായ ഡോ.എം.പി.രാജേഷ് കുമാർ , ഡോ.എം. ഭാസ്കരൻ , ഡോ.സെബാസ്റ്റ്യൻ, കെ.ജി.എം.ഒ വയനാട് ജില്ലാ പ്രസിഡണ്ട് ഡോ.ജോസ്റ്റിൻ ഫ്രാൻസിസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
One thought on “ആശുപത്രി അക്രമങ്ങൾക്കെതിരെ സംസ്ഥാനത്ത് ഡോക്ടർ സമരം സമ്പൂർണ്ണമെന്ന് ഐ.എം.എ.യും കെ.ജി.എം.ഒ.എയും”
Proved that we are one
Proved that our associations are better than many of the political organizations
Proved that “ vaidiyanu vaidiyane kanduta“ is an old dictum
കല്പറ്റ: ചരിത്രത്തെ പുതുക്കി എഴുതുന്ന ബഹുഭാഷാ വിസ്മയവും അമൂല്യ ഗ്രന്ഥവുമാണ് സിരി ഭൂവലെെയമെന്ന് കർണാടക സംസ്കൃത സർവകലാശാലാ പ്രൊഫ. ഡോ. ഡി. തേജസ്വിനി വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു....
കല്പറ്റ: രാജ്യത്ത് അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ആശാ വർക്കർമാരുടെയും ഓണറേറിയം കേന്ദ്രസർക്കാർ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രിയങ്ക ഗാന്ധി എം.പി. കത്തെഴുതി. അവർ പ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പടെ...
കൽപ്പറ്റ.: കടുവ ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പച്ചിലക്കാട് പടിക്കംവയലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് സർവസങ്ങളും ഒരുക്കി. കുങ്കി ആനകളെ...
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ 'സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്സ് (SEEI)' -ൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ കേരളത്തിന് ഒന്നാം റാങ്ക്....
പുൽപ്പള്ളി : പെർഫോമിങ് ആർട്സിൽ ഡോക്ടറേറ്റ് നേടി കലാമണ്ഡലം റെസി ഷാജിദാസ്. ചെന്നൈ ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നും പെർഫോമിങ്ങ് ആർട്സിൽ ഡോക്ടറേറ്റ് നേടി കലാമണ്ഡലം...
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തബാധിതർക്കായി തൃക്കൈപ്പറ്റ വെള്ളിത്തോട് മുസ്ലിം ലീഗ് നിർമ്മിക്കുന്ന ഭവന സമുച്ചയ പദ്ധതി പ്രദേശം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ്...
Proved that we are one
Proved that our associations are better than many of the political organizations
Proved that “ vaidiyanu vaidiyane kanduta“ is an old dictum