കല്‍പ്പറ്റ: ജന്മഭൂമി ദിനപത്രത്തിന്റെ നേതൃത്വത്തില്‍ പത്മശ്രീ പുരസ്കാരം വയനാടിന് സമ്മാനിച്ച ഡോ. ഡി.ഡി. സഗ്ദേവിനെയും ചെറുവയല്‍ രാമനെയും ആദരിച്ചു. ആരോഗ്യ മേഖലയിലെ സമര്‍പ്പിത ജീവിതത്തിനാണ് ഡോ. ഡി.ഡി. സഗ്ദേവിന് രാജ്യം പത്മശ്രീ നല്കി ആദരിച്ചത്. കാര്‍ഷിക സംസ്കാരം ജീവിതചര്യയാക്കി വിത്തുകള്‍ പുതു തലമുറക്കായി കാത്ത് സൂക്ഷിക്കുന്നതിനാണ് ചെറുവയല്‍ രാമന് രാജ്യം പത്മശ്രീ നല്‍കിയത്. കല്‍പ്പറ്റ ഓഷിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. ജനക്ഷേമത്തിന് വേണ്ടിയും രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയും സ്വന്തം ജീവിതം സമര്‍പ്പിച്ചവരാണ് ചെറുവയല്‍ രാമനും, ഡോ. ഡി.ഡി.സഗ്ദേവും ഇവര്‍ക്ക് രാജ്യം പത്മശ്രീ നല്കി ബഹുമാനിച്ചത് ജില്ലക്ക് മാത്രമല്ല ഈ രാജ്യത്തിന് മൊത്തം അഭിമാനമാണെന്ന് ആദ്ദേഹം പറഞ്ഞു. ഒര് കാലത്ത് പദ്മശ്രീ പുരസ്കാരം വരേണ്യവര്‍ഗ്ഗത്തിന് മാത്രമാണ് ലഭിച്ച് കൊണ്ടിരുന്നത് എന്നാല്‍ ഇപ്പോള്‍ അര്‍ഹതയുള്ള സാധാരണക്കാര്‍ ലഭിച്ച് തുടങ്ങിയത് അഭിനന്ദനാര്‍ഹമാണെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച് കൊണ്ട് വയനാട് ചേമ്പര്‍ ഓഫ് കോമേഴ്സ് അധ്യക്ഷന്‍ ജോണി പാറ്റാനി പറഞ്ഞു. കൃഷിയാണ് എന്റെ രാഷ്ട്രീയമെന്നും നല്ല വെള്ളം നല്ല മണ്ണ് നല്ല ഭക്ഷണം ഇതാണ് തന്റെ മുദ്രാവാക്യമെന്നും ഇത് യുവതലമുറ ഏറ്റെടുക്കണമെന്നും ആദരവ് ഏറ്റ് വാങ്ങി പത്മശ്രീ ചെറുവയല്‍ രാമന് ആവശ്യപ്പെട്ടു. തനിക്ക് കിട്ടിയ പുരസ്കാരം വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ കൂട്ടായ പ്രവര്‍ത്തനത്തിന് ലഭിച്ചതാണെന്ന് ആദരവ് ഏറ്റ്വാങ്ങി ഡോ. ഡി.ഡി.സഗ്ദേവ് പറഞ്ഞു. ആര്‍എസ്എസ് ജില്ലാ സംഘചാലക് വി. ചന്ദ്രന്, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ബിജെപി ദേശീയ സമിതി അംഗം പള്ളിയറ രാമന്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു, വയനാട് പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ജിതിന് ജോസ്, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ, ജന്മഭൂമി ജില്ലാ ലേഖകന്‍ കെ. സജീവന്, ജന്മഭൂമി എഫ്ഒ ശിവദാസന്‍ വിനായക എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. തീര്‍ത്ഥ എസ് നായരുടെ വന്ദേമാതരത്തോടെ ആരംഭിച്ച പരിപാടി ദേശീയഗാനത്തോടെ സമാപിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....