നാല് പുരസ്കാരങ്ങൾ: ആഘോഷ നിറവിൽ വയനാട് കലക്ട്രേറ്റ്

കൽപ്പറ്റ: സംസ്ഥാന സർക്കാരിൻ്റെ നാല് റവന്യൂ പുരസ്കാരങ്ങൾ വയനാടിന് .
നാല് സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചതിൻ്റെ ആഘോഷ നിറവിലാണ് വയനാട് കലക്ട്രേറ്റ്.
മിനി കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ എ ഗീത കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. എ.ഡി.എം. എൻ – ഐ. ഷാജു, ഡെപ്യൂട്ടി കലക്ടർമാർ റവന്യൂ വകുപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കും ലഡു വിതരണവും നടത്തി.
. മികച്ച കലക്ടർ, സബ് കലക്ടർ, മികച്ച കലക്ട്രേറ്റ്, മികച്ച റവന്യു ഡിവിഷൻ എന്നീ പുരസ്കാരങ്ങളാണ് വയനാടിന് ലഭിച്ചത്‌.
റവന്യൂ വകുപ്പിൻ്റെ കൂട്ടായ പ്രവർത്തനത്തിന് അംഗീകാരമാണ് വയനാടിന് ലഭിച്ച നാല് പുരസ്കാരങ്ങളെന്ന് ജില്ലാ കലക്ടർ എ ഗീത പറഞ്ഞു. 24- ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Previous post നീർവാരം കല്ലു വയലിൽ അറുപതാംകുറുവ വിത്തിറക്കി.
Next post രണ്ട് വനിതാ രത്നങ്ങൾ: എ. ഗീത മികച്ച ജില്ലാ കലക്ടര്‍: മികച്ച സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി
Close

Thank you for visiting Malayalanad.in