.
കൽപ്പറ്റ: വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് പതിവാകുന്നു. പരിഹാരം ആവശ്യപ്പെട്ട് സി.പി.എം. മുഖ്യമന്ത്രിക്ക് കത്തയച്ചു. തീരുമാനമായില്ലങ്കിൽ പ്രക്ഷോഭമെന്ന് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ.
അതിനിടെ കോഴിക്കോട്- വയനാട് കലക്ടർമാർ വിഷയത്തിൽ ചർച്ച നടത്തി. താൽകാലിക പരിഹാരമായി ലക്കിടിയിൽ ക്രെയിൻ സൗകര്യം ഏർപ്പെടുത്തുമെന്ന് വയനാട് കലക്ടർ എ. ഗീത. പതിറ്റാണ്ടുകളായുള്ള വയനാടിൻ്റെ ഗതാഗത പ്രശ്നമാണ് ചുരത്തിലെ കുരുക്ക്. അപകടത്തിൽ പ്പെടുന്ന വാഹനങ്ങളും കേടായ വാഹനങ്ങളും റോഡിൽ കുടുങ്ങുന്നതും ആഘോഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലും വാഹന തിരക്കുമാണ് ചുരത്തിലെ ഗതാഗതകുരുക്കിന് കാരണം. കഴിഞ്ഞ ദിവസവും ഇതേ പ്രശ്നങ്ങൾ ആവർത്തിച്ച തോടെയാണ് വിഷയത്തിൻ്റെ ഗൗരവം ചൂണ്ടിക്കാട്ടി സി.പി.എം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്തയച്ചത്.
ശാശ്വതമായ പരിഹാരം ഇല്ലാത്തതിനാൽ ഗതാഗത കുരുക്ക് തുടർക്കഥയാവുകയാണ്. ചുരം ബദൽ പാത, പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് എന്നിവയും ഏറ്റവും ഒടുവിലായി തുരങ്ക പാതയും നിർദ്ദേശങ്ങളായി വന്നിട്ടുണ്ടങ്കിലും ഒന്നും നടപ്പായില്ല .താൽകാലിക പരിഹാരങ്ങൾ ഫലം കാണാത്തതും ചുരത്തിലെ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.നിരവധി സംഘടനകൾ ഈ വിഷയത്തിൽ സമരം നടത്തി കഴിഞ്ഞു. പരിഹാരമുണ്ടായില്ലങ്കിൽ സി.പി.എമ്മും പ്രക്ഷോഭത്തിൻ്റെ വഴിയെ നീങ്ങാനാണ് നേതൃത്വത്തിൻ്റെ തീരുമാനം.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....