കൽപ്പറ്റ: വിദേശത്ത് ഉപരിപഠനം വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. വിദേശ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിനു പ്രവേശനം വാങ്ങി നൽകാം എന്ന് വിശ്വസിപ്പിച്ച് വിദ്യാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫ മേരി ഇന്റർനാഷണൽ എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ എച്ച്.ആർ. മാനേജരായ കോഴിക്കോട് സ്വദേശി ആകാശ് ശശി (28) എന്നയാളെയാണ് വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. ബത്തേരി സ്വദേശിയായ ഡോക്ടർക്ക് സിങ്കപ്പൂരിൽ ഉപരിപഠനത്തിനു പ്രവേശനം വാങ്ങി നൽകാം എന്ന് വിശ്വസിപ്പിച്ചു 5 ലക്ഷം രൂപയും തലപ്പുഴ സ്വദേശിക്ക് യു.കെ യിൽ MBA ക്ക് സീറ്റ് നൽകാം എന്ന് വിശ്വസിപ്പിച്ച് 9 ലക്ഷം രൂപയും വാങ്ങിയാണ് അഡ്മിഷൻ നൽകാതെ ചതിച്ചത്. ഇവരുടെ പരാതിയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിൽ ആൽഫ മേരി ഇന്റർനാഷണൽ എഡ്യൂക്കേഷൻ എന്ന സ്ഥാപനം സംസ്ഥാനത്ത് നിരവധിയാളുകളെ ഈ വിധം വഞ്ചിച്ചു പണം തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ട്. 23 ഓളം കേസുകൾ ഈ സ്ഥാപനത്തിന് എതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരുന്നു. ഡൽഹി, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ ഓഫീസ് ഉണ്ട് എന്നവകാശപെടുന്ന സ്ഥാപനത്തിന്റെ ഈ ഓഫീസുകൾ വർഷങ്ങൾക് മുന്‍പേ പൂട്ടി പോയതായി പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമയായ റോജർ എന്നയാളെ നേരെത്തെ പോലീസ് പിടികൂടിയിരുന്നു. HR മാനേജർ ആയ ആകാശ് ആണ് വിദ്യാർത്ഥികളെ തന്ത്രപൂർവ്വം ഈ തട്ടിപ്പിൽ വീഴ്ത്തികൊണ്ടിരുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച പോലീസിന് തട്ടിപ്പ് കമ്പനിയിൽ നിന്നും ഭീമമായ പണം ഇയാൾ വാങ്ങിയെടുത്തതായി മനസിലാക്കിയിരുന്നു. പോലീസ് അന്വേഷിക്കുന്നതായി മനസിലാക്കിയ ഇയാൾ ഒളിവിൽ പോവുകയും പിന്നീട് ഹൈകോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകുകകയും ചെയ്തുവെങ്കിലും കോടതി ജാമ്യം തള്ളികളയുകയാണ് ഉണ്ടായത്. തുടർന്ന് അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് കൽപ്പറ്റ സിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.. അന്വേഷണ സംഘത്തിൽ എ.എസ്.ഐ. ജോയ്സ് ജോൺ, SCPO. കെ.എ. അബ്ദുൽ സലാം , സി.പി.ഒ. ജിസൺ ജോർജ് എന്നിവരും ഉണ്ടായിരുന്നു.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...