പ്രണയം ബീഫിനോട്; ശ്രദ്ധേയമായി’ ബിനു ഗോപിയുടെ ഷോർട്ട്ഫിലിം ഒരു ട്രയാങ്കിൾ ബീഫ് സ്റ്റോറി


പ്രമേയം കൊണ്ടും അവതരണ രീതികൊണ്ടും ശ്രദ്ധേയമാകുകയാണ് ബിനു ഗോപി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഒരു ട്രയാങ്കിൾ ബീഫ് സ്റ്റോറി. അഖിൽ മോഹൻ, പാർവതി അയ്യപ്പദാസ് എന്നിവരാണ് ഹ്രസ്വ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇന്ത്യൻ കുക്കു എന്റർടൈമെന്റ്സിന്റെ ബാനറിൽ ബിനു ഗോപി, മനോജ് നായർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഷോർട്ട് ഫിലിം വ്യത്യസ്തമായ ഒരു പ്രണയകഥയാണ് പറയുന്നത്. വിവാഹം കഴിക്കാൻ തയ്യാറായിരിക്കുന്ന ഒരു ബ്രാഹ്മണ യുവാവിന് ഒടുവിൽ ബീഫിനോട് പ്രണയം തോന്നുന്നതാണ് കഥ. ഭക്ഷണത്തിനോട് തോന്നുന്ന പ്രണയത്തിന് മുന്നിൽ മറ്റൊന്നിനും പ്രധാന്യം ഇല്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഒരു ട്രയാങ്കിൾ ബീഫ് സ്റ്റോറി. മാറ്റിനി ലൈവ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രദർശനത്തിനെത്തിയ ഷോർട്ട് ഫിലിം ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കർഷകൻ്റെ ആത്മഹത്യ: എ.ഐ.ഡി.ആർ.എം സായാഹ്ന ധർണ്ണ നടത്തി.
Next post ഹെൽത്ത് കാർഡ് വ്യക്തതയില്ലെങ്കിൽ ബഹിഷ്ക്കരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
Close

Thank you for visiting Malayalanad.in