കർഷകൻ്റെ ആത്മഹത്യ: എ.ഐ.ഡി.ആർ.എം സായാഹ്ന ധർണ്ണ നടത്തി.

അമ്പലവയൽ അമ്പുകുത്തിയിൽ ക്ഷീര കർഷകൻ്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് എ.ഐ.ഡി.ആർ.എം കൽപ്പറ്റ നഗരത്തിൽ സായാഹ്ന ധർണ്ണ നടത്തി.
വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷകരോടും പട്ടികജാതി പട്ടികവർഗ്ഗ ജനതയോടും നടത്തിയിട്ടുള്ള യുദ്ധപ്രഖ്യാപനം ഉടനടി നിർത്തണമെന്ന് എ.ഐ.ഡി.ആർ.എം. വയനാട് ജില്ലാ സെക്രട്ടറി സൗമ്യ ആവശ്യപ്പെട്ടു.
കർഷക ആത്മഹത്യയിൽ പ്രതിഷേധിച്ച് വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധ ധർണ്ണ സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡോ: അമ്പി ചിറയിൽ ഉദ്ഘാടനം ചെയ്തു.

. ജില്ലാ സെക്രട്ടറി സൗമ്യ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് സജി സി.എസ് ,സി.പി.ഐ. വയനാട് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി മണി ,സുധീഷ് ,സി.പി.ഐ. ജില്ലാ കമ്മറ്റി അംഗങ്ങളായ ഫാരിസ്, ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *