കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് ടി.നസറുദ്ദീൻ ദിനം ആചരിച്ചു.അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജുമായി ചേർന്നുകൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ഉണ്ടായിരുന്നു. 300 ഓളം രോഗികളെ പരിശോധിച്ച് അവർക്ക് വേണ്ട മരുന്ന് സൗജന്യമായി വിതരണം ചെയ്തു.
അനുസ്മരണയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു.
യോഗത്തിന് ഇ.ഹൈദ്രു അധ്യക്ഷത വഹിച്ചു . ടി നസറുദ്ദീൻ്റെ ഫോട്ടോ കെ.കുഞ്ഞിരായിൻ ഹാജി അനാച്ഛാദനം ചെയ്തു. ഡി എം എം സി പ്രിവിലേജ് കാർഡ് വിതരണ ഉദ്ഘാടനം കെ കെ ജോൺസന് നൽകിക്കൊണ്ട് വിംസ് ഹോസ്പിറ്റൽ ഡി ജി എം കല്ലങ്കോടൻ സൂപ്പി നിർവഹിച്ചു. കെ രഞ്ജിത്ത്, തനിമ അബ്ദുറഹിമാൻ, അജിത്ത്.പി .വി, ഷാജി കല്ലട, ഉണ്ണി കാമിയോ, പ്രമോദ്, അബ്ദുൽ ഖാദർ, സാലിഹ് .പി, കെ.സൗദ, സരോജിനി, ഗ്ലാഡ്സൻ, എന്നിവർ യോഗത്തിൽ സംസാരിച്ചു.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...