പോലീസിൻ്റെ വക 50 ഫുട്ബോൾ ടീമുകൾക്ക് ഫുട്ബോൾ

വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി വ്യാപാര ഭവനിൽ വെച്ച് ജില്ലയിലെ 17 പോലീസ് സ്റ്റേഷൻ പരിധിയിലെ ആദിവാസി ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട 50 ഫുട്ബോൾ ടീമുകൾക്ക് ഫുട്ബോൾ വിതരണം ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് നിർവഹിച്ചു. കൂടാതെ ജനമൈത്രി പോലീസ് ബത്തേരിയിൽ വച്ച് നടത്തിയ പി എസ് സി കരിയർ ഗൈഡൻസ് പദ്ധതിയിൽ പങ്കെടുത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ ഉയർന്ന റാങ്ക് കരസ്തമാക്കിയ ശ്രീരാഗ് കെ, ആദർശ് p, ശ്രീനി എംപി, അഭിലാഷ് പി ബി, അർജുൻ പി ആർ, അനൂപ് പി എ, ജിതിൻ കെ ജെ, രാജേഷ് ഇ ബി, എന്നിവർക്ക് ജില്ലാ പോലീസ് മേധാവി ഉപഹാരങ്ങൾ സമർപ്പിച്ചു. പോലീസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പി എസ് എസി കോച്ചിങ് ക്യാമ്പിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള Pട c റാങ്ക് ഫയലിൻ്റെ വിതരണവും ജില്ലാ പോലീസ് മേധാവി നിർവ്വഹിച്ചു.
വ്യാപാര ഭവനിൽ വച്ച് നടന്ന ചടങ്ങിൽ സുൽത്താൻബത്തേരി ഡിവൈഎസ്പി ശ്രീ കെ കെ അബ്ദുൽ ശരീഫ് അധ്യക്ഷത വഹിച്ചു, സുൽത്താൻബത്തേരി പോലീസ് സ്റ്റേഷൻ പി ആർ ഒ. സണ്ണി ജോസഫ്, ജനമൈത്രി സമിതി അംഗങ്ങളായ പ്രഭാകരൻ നായർ, റാങ്ക് ജേതാവ്. അനൂപ് പി എ, എന്നിവർ സംസാരിച്ചു പരിപാടിക്ക് ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ, കെഎം ശശിധരൻ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ രജീഷ് ടി ആർ നന്ദിയും പറഞ്ഞു. തുടർന്നും ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ എസ് എസ് പി എ.ജില്ലാ ട്രഷറിക്ക് മുമ്പിൽ പഞ്ചദിന സത്യാഗ്രഹംആരംഭിച്ചു
Next post വയനാട് അമ്പലവയൽ അമ്പുകുത്തി പാടിപറമ്പിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി
Close

Thank you for visiting Malayalanad.in