കൽപ്പറ്റ: വയനാട് ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോര്‍ക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാ മേളയിൽ 130 സംരംഭങ്ങൾക്ക് വായ്പാ അനുമതി നൽകി. സംരംഭവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതോടെ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി എത്രയും വേഗം കേരള ബാങ്ക് ശാഖകൾ വായ്പ നൽകും. 158 അപേക്ഷകരാണ് വായ്പാ മേളയിൽ പങ്കെടുത്തത്. കേരള ബാങ്ക് വയനാട് സിപിസി കോൺഫറൻസ് ഹാളിൽ നടന്ന വായ്പാമേള കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. റീജിയണൽ ജനറൽ മാനേജർ സി അബ്ദുൽ മുജീബ് അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്സ് കോഴിക്കോട് സെൻ്റർ മാനേജർ അബ്ദുൽ നാസർ വാക്കയിൽ പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റൻ്റ് മാനേജർ കെ സി ആബിദ കേരള ബാങ്ക് വായ്പാ പദ്ധതികൾ വിശദീകരിച്ചു. സീനിയർ മാനേജർ കെ കെ റീന, നോർക്ക റൂട്ട്സ് പ്രൊജക്ട് അസിസ്റ്റൻ്റ് എം ജയകുമാർ, അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ എം പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. വയനാട് സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ എൻ നവനീത് കുമാർ സ്വാഗതവും അസിസ്റ്റൻറ് ജനറൽ മാനേജർ എം പി നസീമ നന്ദിയും പറഞ്ഞു. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്.ഇ.എം ) പദ്ധതി പ്രകാരം കേരള ബാങ്കിൻ്റെ പ്രവാസി കിരൺ വായ്പ പ്രകാരമാണ് മേള സംഘടിപ്പിച്ചത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...