ആറ് തലമുറകളുടെ സ്മരണകൾ പുതു ക്കുന്ന ഉണ്ടോടി തറവാടിന്റെ അപൂർവ കുടുംബ സംഗമം ഞായറാഴ്ച

ബത്തേരി:
ചുള്ളിയോട്,
ചേരമ്പാടി,വളളുവമ്പ്രം, സുൽത്താൻ ബത്തേരി എന്നീ നാടുകളിൽ വ്യാപിച്ചു കിടക്കുന്ന 6 തലമുറകളുടെ ജീവിത സ്മരണകൾ പുതുക്കി അനുഭവങ്ങളും ഓർമകളും പങ്കുവക്കുന്ന അഞ്ഞൂറോളം കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന ഉണ്ടോടി തറവാടിന്റെ അപൂർവ്വ സംഗമം ഞായറാഴ്ച ചുള്ളിയോട് സഫാസ് ഗ്രാന്റ് ഓഡിറ്റോറിയത്തിൽ ഒത്തുചേരും.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സംഗമത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. മുതിർന്നവരെ ആദരിക്കൽ, അനുമോദന-ആശംസാ പ്രഭാഷണങ്ങൾ, മുഖ്യ പ്രഭാഷണം, ഭാവി പരിപാടി വിശദീകരണം, കുടുംബങ്ങളെ പരിചയപ്പെടൽ, കുടുംബാംഗങ്ങളുടെ കലാ പരിപാടികൾ, കുടുംബ കമ്മിറ്റി രൂപീകരണം തുടങ്ങിയവയാണ് കുടംബ സംഗമത്തിൽ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ചുരത്തിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി.
Next post മണ്ണും വേണ്ട വളവും വേണ്ട : വീട്ടിൽ വളർത്താം എയർ പ്ലാൻ്റുകൾ
Close

Thank you for visiting Malayalanad.in