വയനാട് ചുരത്തിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. ചുരം വ്യൂ പോയിന്റിൽ നിന്നും താഴെ അയിമു (40 )കൽപ്പറ്റ അഗ്നിരക്ഷാസേന സുരക്ഷിതമായി മുകളിൽ എത്തിച്ച ശേഷം ഹോസ്പിറ്റലിലേക്ക് മാറ്റി. ഏകദേശം 50 അടിയോളം ആഴത്തിൽ വീണുപോയ കാറിന്റെ താക്കോൽ എടുക്കുവാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. . : വയനാട് ജില്ല ഫയർ ഓഫീസർ മൂസ വടക്കേതിലിന്റെ നേതൃത്വത്തിൽ കൽപ്പറ്റ സ്റ്റേഷൻ ഓഫീസർ ബഷീർ പി കെ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഹമീദ് വി, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുരേഷ് കെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുജിത്ത് എം എസ്, മുകേഷ് പി കെ, രഞ്ജിത് കെ ആർ, ദീപ്ത് ലാൽ എം വി ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർമാരായ രാജേഷ് എ.ആർ, രഘു ടി ഹോം ഗാർഡമ്മാരായ പി കെ രാമകൃഷ്ണൻ, രൂപേഷ് വി. ജി സംഘമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്