‘
മേപ്പാടി ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അതിന്റെ മികവാർന്ന ആതുര സേവനത്തിന്റെ 10 വർഷങ്ങൾ ആഘോഷിക്കുമ്പോൾ അത് ജില്ലയുടെ ആരോഗ്യ മേഖലയിലെ വലിയൊരു കാൽവെപ്പായി. പത്താം വാർഷിത്തോടാനുബന്ധിച്ച് ഫെബ്രുവരി 1 മുതൽ 15 വരെ ജനറൽ വിഭാഗങ്ങളായ അസ്ഥിരോഗം, പ്രസവ – സ്ത്രീ രോഗം, ഇ എൻ ടി, നേത്രരോഗം, ശിശുരോഗം, ജനറൽ മെഡിസിൻ, ജനറൽ സർജറി, മാനസികാരോഗ്യം, ത്വക്ക് രോഗം, ദന്ത രോഗം തുടങ്ങിയ വിഭാഗങ്ങളിലെയും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ഹൃദ്രോഗം, ന്യൂറോളജി, ന്യൂറോസർജറി, മൂത്രാശയ രോഗം, വൃക്ക രോഗം, ഉദര-കരൾ രോഗം, കാൻസർ രോഗം എന്നിവയിലെയും ഡോക്ടർമാരുടെ പരിശോധന സൗജന്യ മായിരിക്കും. ഒപ്പം ലബോറട്ടറി, എം ആർ ഐ സ്കാനിങ്, സി ടി സ്കാനിങ്, അൾട്രാ സൗണ്ട് സ്കാനിങ് തുടങ്ങിയ പരിശോധനകൾക്ക് നിശ്ചിത ശതമാനം ഇളവുകളും ഉണ്ടായിരിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈദ്യ വിദ്യാഭ്യാസ രംഗത്ത് പുത്തനുണർവുകൾ നൽകുന്ന വിധം എം ബി ബി എസ്, നഴ്സിംഗ്, ഫാർമസി കോഴ്സുകൾ കൂടാതെ ഒട്ടനവധി പാരാമെഡിക്കൽ കോഴ്സുകളും, ജനറൽ മെഡിസിൻ, ജനറൽ സർജറി, അസ്ഥിരോഗം, ശിശുരോഗം, റേഡിയോളജി & ഇമേജിങ് സയൻസ്, അനസ്തേഷ്യ, ഇ എൻ ടി, പ്രസവ – സ്ത്രീരോഗം തുടങ്ങിയ എട്ട് ഡിപാർട്മെന്റുകളിൽ എം ഡി കോഴ്സുകളും തുടങ്ങി കഴിഞ്ഞു. കൂടാതെ കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി ഇന്ഡസ്ട്രി റിസേര്ച്ച് അസിസ്റ്റന്സ് കൗണ്സിലിന്റെ (ബിരാക്, BIRAC) അംഗീകാരവും, ക്യു എസ് വേൾഡ് യൂണിവേഴ്സിറ്റികളിൽ മികച്ച റാങ്കുള്ള ലിങ്കൺ യൂണിവേഴ്സിറ്റിയുമായി വിവിധ കോഴ്സുകൾ തുടങ്ങുന്നതിനുള്ള ധാരണ പത്രം ഒപ്പിട്ടതും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസേർച് (ICMR) ന്റെ ക്ലിനിക്കൽ ട്രയൽ സെന്ററായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിനെ തെരഞ്ഞെടുത്തതുമെല്ലാം ഈ സ്ഥാപനത്തിന്റെ വിവിധതലങ്ങളിലുള്ള മുന്നേറ്റത്തിന്റെ കൈയൊപ്പുകളാണ്. ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി ഒട്ടുമിക്ക സേവനങ്ങളും ലഭ്യമാക്കിവരുന്നതും സർക്കാർ ജീവനക്കാർക്കുള്ള മെഡിസെപ് പദ്ധതി നടപ്പാക്കിയതും ജില്ലക്ക് ആശ്വാസമായി കണക്കാക്കുന്നു. വയനാട് ജില്ലയുടെയും അനുബന്ധ പ്രദേശങ്ങളിലെയും ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനും സാമൂഹിക സമ്പത്തീക രംഗങ്ങളിലെ ഉയർച്ചക്കും ഈ സ്ഥാപനം ഒരു കാരണം ആയി എന്നതിൽ അഭിമാനിക്കുന്നതായി മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. ഡീൻ ഡോ. ഗോപകുമാരൻ കർത്താ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, ഡി ജി എം സൂപ്പി കല്ലങ്കോടൻ, എ ജി എം ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ്...
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...