പൊങ്ങിനി ശ്രീ പരദേവത ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്ര മഹോത്സവത്തിന് 31- ന് തുടക്കമാകും

പ്രസിദ്ധവും പുരാതനവുമായ കണിയാമ്പറ്റ പൊങ്ങിനി ശ്രീ പരദേവത ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്ര മഹോത്സവത്തിന് ഈ മാസം 31ന് തുടക്കമാകും. ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിലാണ് ക്ഷേത്രോത്സവം നടക്കുകയെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒന്നാം തിയതി നടക്കുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് ശേഷം വൈകിട്ട് ആറുമണിയോടെ ഉത്സവത്തിന് കൊടിയേറും. തുടർന്ന് കോൽക്കളി, ഭക്തിഗാനമേള എന്നിവ നടക്കും. രണ്ടാം തീയതി സംഗീത കച്ചേരി, മൂന്നാം തിയതി ആദിദേവ് കൂടാളി നടത്തുന്ന അദ്ധ്യാത്മിക പ്രഭാഷണം, ഭക്തിഗാനമേള ,അഞ്ചാം തീയതി സാംസ്കാരിക സദസ്സ് എന്നിവ നടക്കും. ആറാം തീയതി ഉത്സവം സമാപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *