.
കൽപ്പറ്റ: ഭാരതം സ്വതന്ത്ര റിപബ്ലിക്കായതിൻ്റെ 74-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തിനായി വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ അനുസ്മരണാർത്ഥം കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ.സി.വൈ.എം മാനന്തവാടി രൂപത സലാമി 2023 എന്ന പേരിൽ , പുഷ്പാർച്ചന നടത്തി. കെ.സി.വൈ.എം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് മെലിൻ ആൻറണി പുളിക്കിയിൽ അധ്യക്ഷത വഹിച്ചു. തെനേരി യൂണിറ്റ് ഡയറക്ടർ .ഫാ.ജോർജ് ആലുക്ക പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്ത അനുസ്മരണ യോഗത്തിൽ മുൻ രൂപത പ്രസിഡൻറ് അനീഷ് ഓമക്കര മുഖ്യസന്ദേശം നൽകി. കെ.സി.വൈ.എം. മാനന്തവാടി രൂപത ഡയറക്ടർ റവ.ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.സി.വൈ.എം മാനന്തവാടി രൂപത ജനറൽ സെക്രട്ടറി അഭിനന്ദ് കൊച്ചുമലയിൽ, തെനേരി യൂണിറ്റ് പ്രസിഡന്റും കൽപ്പറ്റ മേഖല വൈസ് പ്രസിഡൻ്റുമായ ആഷ്ലി കരുമാലിൽ, രൂപത സിൻഡിക്കേറ്റംഗം നയന മുണ്ടക്കാത്തടത്തിൽ എന്നിവർ സംസാരിച്ചു. എസ്.എം.വൈ.എം ഗ്ലോബൽ കൗൺസിലർ ടെസിൻ തോമസ് വയലിൽ, സംസ്ഥാന സെനറ്റ് അംഗവും കല്ലോടി മേഖല പ്രസിഡൻ്റുമായ ലിബിൻ മേപ്പുറത്ത്, രൂപത ആനിമേറ്റർ സിസ്റ്റർ സാലി ആൻസ് സിഎംസി, സിൻഡിക്കേറ്റ് അംഗങ്ങളായ, റിജിൽ പൊൻവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ മേഖലകളിൽ നിന്നും യൂണിറ്റുകളിൽ നിന്നും ഭാരവാഹികളും യുവജനങ്ങളും പങ്കെടുത്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....