വിദ്യാർത്ഥി മുങ്ങി മരിച്ചു
മാതമംഗലം ചെക്ക് ഡാമിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. നൂൽപ്പുഴ നെൻമേനിക്കുന്ന് കോട്ടൂർ അടക്കമാങ്ങാ കോളനിയിലെ ചന്ദ്രന്റെ മകൻ ആകാശ് (15) ആണ് മരിച്ചത്. മൂലങ്കാവ് ഹയർസെക്കണ്ടറി സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്. 5 പേരടങ്ങുന്ന സംഘമാണ് ഡാമിൽ കുളിക്കാനിറങ്ങിയത്. നീന്തിക്കുളിക്കുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.